ആഗോള മൊബീല്‍ വാലറ്റ് വിപണി 2020ല്‍ ബില്യണ്‍ ഡോളറിലേക്ക്

ആഗോള മൊബീല്‍ വാലറ്റ് വിപണി 2020ല്‍ ബില്യണ്‍ ഡോളറിലേക്ക്

 

ന്യൂഡെല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പോലുള്ള പണമിതര സംവിധാനങ്ങളുടെയും ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെയും സാന്നിധ്യം രാജ്യത്ത് ശക്തമാക്കുന്നതിന് സഹായിച്ചേക്കും. പണമിതര ഇടപാടുകളില്‍ 65 ശതമാനവും നടക്കുന്നത് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് മുഖാന്തരമാണ്. അതേസമയം 17 ശതമാനം ഇടപാടുകള്‍ ബാങ്കുകള്‍ വഴിയും (വയര്‍ ട്രാന്‍സ്ഫര്‍), 12 ശതമാനം ഇടപാടുകള്‍ നേരിട്ട് ബാങ്കുവഴിയുള്ള പേയ്‌മെന്റു (ഡയറക്റ്റ് ഡെബിറ്റ്)മായാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി വരുന്ന ആറ് ശതമാനം ഇടപാടുകളു ചെക്ക് മുഖാന്തരമാണ് നടക്കുന്നത്.

ആഗോള മൊബീല്‍ വാലറ്റ് വിപണി 2020 ആകുമ്പോഴേക്കും ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന സൂചനകളാണ് ബിസിസി റിസര്‍ച്ച് തരുന്നത്. 2014ല്‍ 46.8 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്ന മൊബീല്‍ വാലറ്റ് വിപണിയുടെ ശേഷി 2016ല്‍ 113.5 ബില്യണ്‍ ഡോളറിലെത്തിയതായാണ് നിരീക്ഷണം. മൊബീല്‍ വാലറ്റ് സംവിധാനത്തില്‍ വളരെ പെട്ടെന്ന് സംഭവ്യമായിരിക്കുന്ന വളര്‍ച്ചാ പ്രവണതയാണ് ഇത് കാണിക്കുന്നത്.

കാപ്‌ജെമിനിയുടെയും ബിഎന്‍പി പാരിബാസിന്റെയും റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ നടക്കുന്ന മൊത്തം പണമിതര ഇടപ്പാടുകളുടെ (നേരിട്ട് പണം നല്‍കാതെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്തുടങ്ങിയ ഇതര സംവിധാനങ്ങളുപയോഗിച്ചുള്ള ഇടപാട്) 9.9 ശതമാനം മാത്രമെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുള്ളു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം വന്നതോടെ കൂടുതല്‍ ജനങ്ങള്‍ പണമിതര ഇടപാട് സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തില്‍ നടക്കുന്ന ആകെ മൊത്തം ഡിജിറ്റല്‍ ഇടപാടുകളുടെ മൂന്നില്‍ അധിക ഭാഗവും നടക്കുന്നത് നോര്‍ത്ത് അമേരിക്കയിലാണ്. 24.2 ശതമാനം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന യുറോപ്പാണ് രണ്ടാം സ്ഥാനത്തുള്ളത്. മിഡില്‍ഈസ്റ്റ്, ആഫ്രിക്ക, മധ്യ യൂറോപ്പ് എന്നിവിടങ്ങളിലായി 9.3 ശതമാനവും ലാറ്റിന്‍ അമേരിക്കയില്‍ 9.9 ശതമാനവുമാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നത്.

രാജ്യത്തെ നിലവിലെ സ്ഥിതി ഇ-ഇടപാടുകളുടെ ആവശ്യകത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കപ്പെട്ടതിനു പിന്നാലെ പേടിഎം ഓണ്‍ലൈന്‍ ഇടങ്ങളിലൂടെയും അല്ലാതെയുമുള്ള പരസ്യ പ്രചാരണം വര്‍ധിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വരുമാന കുതിപ്പ് നേടാനായതായി കമ്പനി വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ മേഖലകളിലേക്ക് ഡിജിറ്റല്‍ പണ വിനിമയം വ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമാണ് രാജ്യത്ത് നടക്കുന്നത്.

Comments

comments

Categories: Business & Economy, Slider