ലുലു ആര്‍ട്ട് ബീറ്റ്‌സ് ഫെസ്റ്റിവലിന് തുടക്കമായി

ലുലു ആര്‍ട്ട് ബീറ്റ്‌സ് ഫെസ്റ്റിവലിന് തുടക്കമായി

 

കൊച്ചി: ലോകോത്തര സംഗീതവും നൃത്തവും കലയും ഒന്നിക്കുന്ന ആര്‍ട്ട്, ഡാന്‍സ്, മ്യൂസിക് ഫെസ്റ്റിവലായ ആര്‍ട്ട് ബീറ്റ്‌സിന് ലുലുമാളില്‍ തുടക്കമായി. ലുലുമാളില്‍ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവ ഉദ്ഘാടനം ചെയ്തു. അതിനൊപ്പം ‘ലുലു ഹാപ്പിനസ്’ മാഗസിനിന്റെ പ്രഭു ദേവയുടെ കവര്‍ ചിത്രത്തോട് കൂടിയ പുതിയ പതിപ്പ് പ്രഭുദേവയും സംവിധായകന്‍ ഷാജി കൈലാസും ചേര്‍ന്ന് പ്രകാശനം ചെയ്തു.

പ്രഭുദേവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലുലു മാള്‍ നടത്തിയ ഓണ്‍ലൈന്‍ ഡാന്‍സ് മത്സരത്തിലെ വിജയികള്‍ക്കൊപ്പം പ്രഭുദേവ ചുവടു വെച്ചത് പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ്, ലുലു മാള്‍ ബിസിനസ്സ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടയ്ല്‍ ബയിങ്ങ് മാനേജര്‍ ദാസ് ദാമോദരന്‍, അരുണ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

ലുലു മാളില്‍ നവംബര്‍ 24 വരെ സംഘടിപ്പിക്കുന്ന 14 ദിവസം നീണ്ടു നില്‍ക്കുന്ന മ്യൂസിക്, ഡാന്‍സ് ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള വ്യത്യസ്ത കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് ലക്ഷ്യം വെയ്ക്കുന്നത്. മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും രണ്ടാം നിലയിലും പ്രശസ്ത കലാകാരന്മാരുടെ കലാപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

 

Comments

comments

Categories: Movies