സ്മാര്‍ട്ട്‌സിറ്റി: കൊച്ചിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി യുകെ കമ്പനി

സ്മാര്‍ട്ട്‌സിറ്റി:  കൊച്ചിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി യുകെ കമ്പനി

 

തിരുവനന്തപുരം: കൊച്ചിയെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റുന്നതിനായി അടുത്ത മൂന്നു വര്‍ത്തിനുള്ളില്‍ യുകെ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന മലയാളി കമ്പനി ക്ലൗഡ്പാഡ് 5,000 കോടി രൂപ നിക്ഷേപിക്കും. കൊച്ചി സ്മാര്‍ട്ട്‌സിറ്റി പ്രൊജക്റ്റിനായി വയര്‍ലൈസ് ടെക്‌നോളജി ലഭ്യമാക്കാനും ഏകീകൃത ഗതാഗത സംവിധാനത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ടാബ്‌ലെറ്റുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ക്ലൗഡ് പാഡ്.

ബ്രീട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ഭരത് ജോഷി സെപ്റ്റംബറില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും സന്ദര്‍ശിച്ച് യുകെയിലെ കമ്പനികള്‍ക്ക് സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റിലുള്ള താല്‍പര്യം അറിയിച്ചിരുന്നു. വലിയ പ്രതീക്ഷകളാണ് ചര്‍ച്ചകള്‍ നല്‍കിയതെന്ന് ഭരത് ജോഷി പറഞ്ഞു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുമെന്നും പീന്നീട് ഇത് 5,000 കോടിയാക്കി ഉയര്‍ത്തുമെന്നും ക്ലൗഡ്പാഡ് മനേജിങ് ഡയറക്റ്റല്‍ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റിന് സഹായകുന്ന രീതിയില്‍ കൊച്ചിയില്‍ 5,000 സക്വയര്‍ഫീറ്റിന്റെ ഇലക്ട്രാണിക് വയര്‍ലൈസ് അസംബ്ലി ഏരിയ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ബിസിനസ് മേഖലയ്ക്കു ഇന്നൊവേറ്റീവ് സൊലൂഷന്‍സ് ഓഫര്‍ ചെയ്തുകൊണ്ടെത്തിയ 12 അംഗ യുകെ പ്രതിനിധികള്‍ കെഎംആര്‍എല്‍ ഉേദ്യാഗസ്ഥരുമായും ചര്‍ച്ച നടത്തി. കൊച്ചി സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് സഹായകമായ ഹൈ ടെക് സമാര്‍ട്ട്‌സിറ്റി സൊലൂഷന്‍സ് സംഘം അവതരിപ്പിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍ പോലുള്ള സമാര്‍ട്ടസിറ്റികള്‍ നിര്‍മ്മിച്ചുള്ള അനുഭവജ്ഞാനം യുകെയ്ക്കുണ്ടെന്നും കൊച്ചിയുള്‍പ്പെടയുള്ള ഇന്ത്യന്‍ നഗരങ്ങളുടെ പുരോഗതിക്കായി ഇത് പങ്കുവെക്കുമെന്നും സംഘത്തിലുണ്ടായിരുന്ന ബ്രീട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ഭരത് ജോഷി വ്യക്തമാക്കി. യുകെയില്‍ നിന്നുള്ള 20 കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സംഘം നേരത്തെ ഡെല്‍ഹിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories