ഇന്‍ഫോസിസ് ടൈഡല്‍സ്‌കെയിലില്‍ നിക്ഷേപം നടത്തി

ഇന്‍ഫോസിസ് ടൈഡല്‍സ്‌കെയിലില്‍ നിക്ഷേപം നടത്തി

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടൈഡല്‍ സ്‌കെയറില്‍ നിക്ഷേപം നടത്തി. കമ്പനികളുടെ വലിയ ഡാറ്റാകള്‍ കുറഞ്ഞ ചെലവില്‍ വിശകലനം ചെയ്യുന്ന സ്ഥാപനമാണ് ടൈഡല്‍സ്‌കെയില്‍. നിക്ഷേപം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടൈഡല്‍സ്‌കെയിലില്‍ നിക്ഷേപം നടത്തിയത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇന്നൊവേറ്റീവ് സൊലൂഷനുകളോടുകൂടിയ പ്ലാറ്റ്‌ഫോം നല്‍കാന്‍ സഹായിക്കുമെന്ന് ഇന്‍ഫോസിസിലെ കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് വെഞ്ച്വേര്‍സ് ക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് റിതിക സൂരി പറഞ്ഞു.

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൈഡല്‍സ്‌കെയില്‍ 2012 മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. ഹമ്മര്‍ വിന്‍ബ്ലാഡ് വെഞ്ച്വര്‍പാര്‍ട്‌ണേഴ്‌സ്, ക്രിട്ടിക്‌സ് സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ എന്നിവരില്‍ നിന്നും കമ്പനി നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ബെയിന്‍ കാപിറ്റല്‍ നെഞ്ച്വേര്‍സ്, സാംസങ് എന്നീ കമ്പനികള്‍ക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇന്‍ഫോസിസില്‍ നിന്നുള്ള നിക്ഷേപം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് ടൈഡല്‍സ്‌കെയില്‍ സിഇഒയും പ്രസിഡന്റുമായ ഗ്യാരി സ്‌മേര്‍ഡന്‍ പറഞ്ഞു.

ഇന്‍ഫോസിസി നേരത്തെ മറ്റ് കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം ഇസ്രയേലി ക്ലൗഡ് കംപ്യൂട്ടിങ് കമ്പനി ക്ലൈഡിനില്‍ ഇന്‍ഫോസിസ് നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Branding