രാജ്യത്ത് ഈ വര്‍ഷം 32 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകള്‍

രാജ്യത്ത് ഈ വര്‍ഷം 32 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകള്‍

ന്യൂഡെല്‍ഹി : രാജ്യത്തെ വിവിധ കമ്പനികള്‍ തമ്മിലുള്ള ലയന-ഏറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ 32.55 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ മാത്രം 4.5 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളാണ് നടന്നത്. മെര്‍ജര്‍ & അക്വിസിഷന്‍ (എം&എ) കരാര്‍മൂല്യം ഒക്‌റ്റോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 48 ശതമാനം വര്‍ധിച്ചുവെന്ന് അഷ്വറന്‍സ്, നികുതി, ഉപദേശക സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണ്‍ വ്യക്തമാക്കുന്നു.

ഒക്‌റ്റോബറില്‍ 4.57 ബില്യണ്‍ യുഎസ് ഡോളറിന്റേതായി 44 എം&എ കരാറുകളാണ് ഉറപ്പിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ആകെ 3.09 ബില്യണ്‍ ഡോളറിന്റെ 55 ഇടപാടുകളാണ് നടന്നത്. മേക്ക് മൈ ട്രിപ് 1.8 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ച് ഇബിബോയെ ഏറ്റെടുക്കാന്‍ ഒക്‌റ്റോബറില്‍ തീരുമാനിച്ചിരുന്നു. ആകെ മൂല്യം പരിഗണിക്കുമ്പോള്‍ രാജ്യത്ത് നടക്കുന്ന എം&എ ഇടപാടുകളുടെ 41 ശതമാനവും ഇ-കോമേഴ്‌സ് മേഖലയിലാണ്. എന്നാല്‍ എണ്ണം കണക്കിലെടുക്കുമ്പോള്‍ ആകെ എം&എയുടെ 36 ശതമാനവും സ്റ്റാര്‍ട്ടപ്പ് രംഗത്താണ് നടക്കുന്നത്.

ഈ വര്‍ഷം ആദ്യ പത്തു മാസങ്ങളില്‍ എം&എ കരാറുകളില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണ് നടന്നത്. ഇതില്‍ അറുപത് ശതമാനത്തോളം തുകയുടെ ഏറ്റെടുക്കല്‍ നടന്നത് ഏഴ് കരാറുകളിലാണ്. പത്ത് ഇടപാടുകള്‍ 500 മില്യണ്‍ ഡോളറിന് മുകളിലുള്ളതുമായിരുന്നു.

Comments

comments

Categories: Slider, Top Stories