ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിന് തുടക്കം

ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിന് തുടക്കം

 
തിരുവനന്തപുരം: കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മേഖലയിലെ കൂടുതല്‍ സാധ്യതകളെപ്പറ്റി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന സമ്മേളനം ചൊവ്വാഴ്ച താജ് വിവാന്തയില്‍ രാവിലെ 10 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വിനോദസഞ്ചാര മേഖലയിലെ മികച്ച രീതികളും പരിചയസമ്പന്നതയും പങ്കിടുന്നതിനും വെല്ലുവിളികളും സാധ്യതകളും ഭാവി കാഴ്ചപ്പാടുകളും മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്നതിനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ഹെല്‍ത്ത് ടൂറിസം രംഗത്തെ വളര്‍ന്നുവരുന്ന പ്രവണതകളെ ഉയര്‍ത്തിക്കാട്ടാനും ആശുപത്രികളുടെയും മറ്റും തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാനും നടത്തുന്ന സമ്മേളനം പ്രധാന ആയുര്‍വേദ അലോപ്പതി ആശുപത്രികള്‍, വിനോദസഞ്ചാര രംഗത്തെ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹെല്‍ത്ത് ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, രാജ്യാന്തര സ്ഥാപനങ്ങളള്‍ തുടങ്ങിയവയുടെ ഒത്തുചേരല്‍ കൂടിയാണ്.

സാധ്യതകളുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനും പുതുതായി വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും കേരളത്തെ പ്രതീക്ഷയര്‍പ്പിക്കാവുന്ന ആരോഗ്യ-സൗഖ്യ വിനോദസഞ്ചാര ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കുന്നതിനുമുള്ള സുവര്‍ണാവസരം കൂടിയാണിത്. അബുദാബി, മാലിദ്വീപ് തുടങ്ങിയടങ്ങളില്‍ നിന്നുമുള്ള പ്രത്യേക പ്രതിനിധി സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആരോഗ്യ-സൗഖ്യ വിനോദസഞ്ചാരരംഗത്തെ പ്രൊഫഷണലുകള്‍, ഇന്ത്യയിലേയും വിദേശങ്ങളിലേയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഈ രംഗത്തെ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഉപകരണരംഗത്തെ കമ്പനികള്‍, ഫാര്‍മസ്യൂട്ടിക്കലുകള്‍, ബയോടെക്‌നോളജി കമ്പനികള്‍, ആയുര്‍വേദ കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഹോട്ടല്‍ ആന്‍ഡ് ഹോസ്പിലാറ്റി രംഗത്തെ പ്രമുഖര്‍, മെഡിക്കല്‍ ജേണലിസ്റ്റുകള്‍, ഫിറ്റ്‌നസ് സെന്ററുകളും ക്ലിനിക്കുകകളും, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശുപത്രി ഉടമകള്‍ തുടങ്ങി മേഖലകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Comments

comments

Categories: Branding