ഇറ്റലിക്കും സ്‌പെയിനും ജയം

ഇറ്റലിക്കും സ്‌പെയിനും ജയം

 

ലണ്ടന്‍: യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഇറ്റലി, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് ജിയില്‍ ഇറ്റലി ലിചെന്‍സ്റ്റനെയും സ്‌പെയിന്‍ മാസിഡോണിയയേയുമാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇരു ടീമുകളുടേയും വിജയം.

ഇറ്റലിക്ക് വേണ്ടി ആന്ദ്രെ ബെലോട്ടി രണ്ടും സിറോ ഇമ്മോബില്‍, അന്റോണിയോ കാന്‍ഡ്രീവ എന്നിവര്‍ ഓരോന്ന് വീതവും ഗോളുകള്‍ നേടി. വിടോലോ, നാചോ മോണ്‍റിയല്‍, അരിട്‌സ് അഡുറിസ് എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. ഒരു സെല്‍ഫ് ഗോളും ലഭിച്ചു. ഗ്രൂപ്പില്‍ ഇരുടീമുകള്‍ക്കും തുല്യ പോയിന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ സ്‌പെയിനാണ് മുന്നില്‍.

യൂറോപ്യന്‍ മേഉലയിലെ മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി ടീമുകളും വിജയം സ്വന്തമാക്കി. ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌കോട്‌ലാന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി.

സ്വീഡനെതിരെ 2-1നായിരുന്നു ഫ്രാന്‍സിന്റെ ജയം. അതേസമയം എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് സാന്‍മാരിനോയെയാണ് ജര്‍മനി തകര്‍ത്തത്. ജര്‍മനിക്കായി ആദ്യ മത്സരത്തിനിറങ്ങിയ സെര്‍ജി നാബ്രി ഹാട്രിക്കും സ്വന്തമാക്കി. ഗ്രൂപ്പ് സിയില്‍ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്.

ഗ്രൂപ്പ് ജിയില്‍ ഇസ്രായേല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ഐയില്‍ ഉക്രെയ്ന്‍ 1-0ത്തിന് ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്തി അപരാജിത കുതിപ്പ് തുടര്‍ന്നു.

അതേസമയം, ഐസ്‌ലാന്‍ഡിന്റെ തോല്‍വിയറിയാതെയുള്ള മുന്നേറ്റം ക്രൊയേഷ്യയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റതോടെ അവസാനിക്കുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി 2-0ത്തിന് കൊസോവയെ കീഴടക്കി. ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയോട് ഒരു ഗോളിന്റെ സമനില വഴങ്ങിയ ഗാരെത് ബെയ്‌ലുള്‍പ്പെടുന്ന വെയ്ല്‍സ് ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Comments

comments

Categories: Sports

Related Articles