എസ്സല്‍ ഗ്രൂപ്പ് രണ്ട് റോഡ് നിര്‍മാണ പദ്ധതികള്‍ സ്വന്തമാക്കി

എസ്സല്‍ ഗ്രൂപ്പ് രണ്ട് റോഡ് നിര്‍മാണ  പദ്ധതികള്‍ സ്വന്തമാക്കി

മുംബൈ: പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്രയുടെ നിയന്ത്രണത്തിലെ എസ്സല്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്‌സ് രണ്ട് വന്‍കിട റോഡ് പദ്ധതികള്‍ സ്വന്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, പട്ടേല്‍ എന്‍ജിനീയറിംഗ് എന്നിവയുടെ സംയുക്ത സംരംഭത്തില്‍ നിന്നാണ് 850 കോടി രൂപ മൂല്യമുള്ള റോഡ് നിര്‍മാണ പദ്ധതികള്‍ എസ്സല്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. ഓപ്പറേഷണല്‍ ആന്വിറ്റി അടിസ്ഥാനമാക്കിയുള്ള ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബിഒടി) ആസ്തികളാണ് രണ്ടു പദ്ധതികളും. നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെ കീഴിലെ സംരംഭങ്ങളും കൂടിയാണവ. പദ്ധതി കൈമാറ്റം ബാങ്കുകളുടെയും എന്‍എച്ച്എഐയുടെയും അനുമതി ഉള്‍പ്പെടെയുള്ള ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്. രണ്ട് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇടപാടുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു കമ്പനികളും അറിയിച്ചു.
പുതിയ ഏറ്റെടുക്കലുകള്‍ക്കും പദ്ധതികള്‍ക്കും പണം കണ്ടെത്തുക ലക്ഷ്യമിട്ട് എസ്സല്‍ ഹൈവേസ് ആഗോള നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ നിന്ന് ഓഗസ്റ്റ് ആദ്യം 85 മില്ല്യണ്‍ ഡോളറിന്റെ വായ്പയെടുത്തിരുന്നു.

Comments

comments

Categories: Branding