വൈറ്റ് ഹൗസില്‍ ട്രംപ് മുഴുവന്‍ സമയം ചെലവഴിക്കില്ല

വൈറ്റ് ഹൗസില്‍ ട്രംപ് മുഴുവന്‍ സമയം ചെലവഴിക്കില്ല

ന്യൂയോര്‍ക്ക്: 2017 ജനുവരി 20ന് യുഎസിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ട്രംപ്, ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ മുഴുവന്‍ സമയവും ചെലവഴിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. മന്‍ഹട്ടനിലുള്ള മണിമാളിക സദൃശ്യമായ അപ്പാര്‍ട്ട്‌മെന്റ് വിട്ടൊഴിയാന്‍ ട്രംപിനു താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് ടവറിനോടും ന്യൂജഴ്‌സിയിലുള്ള ഗോള്‍ഫ് കോഴ്‌സിനോടും പാം ബീച്ചിലുള്ള മാറാലാഗോ എസ്റ്റേറ്റിനോടും ട്രംപിന് ഏറെ അടുപ്പമുണ്ട്. ഈ സ്ഥലങ്ങള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരിക്കലും താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ട് നീളുന്ന ബന്ധമാണ് ട്രംപ് ടവറിനോട് പുതിയ പ്രസിഡന്റിനുള്ളത്. ട്രംപ് ടവറിലെ 58ാം നിലയിലാണ് ട്രംപിന്റെ താമസം. ഇതേ കെട്ടിടത്തിലെ 26ാം നിലയിലാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും.
ട്രംപിനോടൊപ്പം മെലാനിയ വൈറ്റ് ഹൗസിലേക്ക് മാറുമെങ്കിലും മകന്‍ പത്ത് വയസുകാരന്‍ ബാരന്‍ ന്യൂയോര്‍ക്കില്‍ തന്നെ തുടരും. ന്യൂയോര്‍ക്കിലുള്ള ഒരു സ്‌കൂളിലാണ് ബാരന്‍ പഠിക്കുന്നത്. എന്നാല്‍ ന്യൂയോര്‍ക്കില്‍നിന്നും ബാരനെ പിന്നീട് മാറ്റുമോയെന്ന കാര്യവും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

Comments

comments

Categories: World