ബ്ലാസ്‌റ്റേഴ്‌സിനെ അഭിനന്ദിച്ച് ഡേവിഡ് ജെയിംസ്

ബ്ലാസ്‌റ്റേഴ്‌സിനെ അഭിനന്ദിച്ച് ഡേവിഡ് ജെയിംസ്

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ വിജയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ജെയിംസിന്റെ അഭിനന്ദനം. ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം കൂടിയായിരുന്ന ഡേവിഡ് ജെയിംസ് ട്വിറ്ററിലൂടെയാണ് കേരള ടീമിന് അനുമോദനം അറിയിച്ചത്.

ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയത് മികച്ച വിജയമായിരുന്നുവെന്നാണ് ഡേവിഡ് ജെയിംസ് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൊത്തത്തിലുള്ള പ്രകടനത്തിലും ഇംഗ്ലണ്ട് മുന്‍ താരം സംതൃപ്തി രേഖപ്പെടുത്തി.

ബ്ലാസ്റ്റേഴ്‌സിനെ പിരിഞ്ഞിട്ട് രണ്ട് വര്‍ഷമായെങ്കിലും കേരള ടീമിനെ ഡേവിഡ് ജെയിംസ് ഇപ്പോഴും പിന്തുടരുന്നു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഐഎസ്എല്‍ ഒന്നാം സീസണില്‍ മാര്‍ക്വീ താരമായ ഡേവിഡ് ജെയിംസിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ മത്സരം വരെ എത്തിയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലുളള ഡേവിഡ് ജെയിംസ് അവിടുത്തെ കോളമെഴുത്ത്, കമന്റേറ്റര്‍ ജോലികളില്‍ സജീവമാണ്.

Comments

comments

Categories: Sports