അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞു; ജനങ്ങള്‍ നേരിട്ടത് സമാനതകളില്ലാത്ത പ്രയാസം: മുഖ്യമന്ത്രി

അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞു;  ജനങ്ങള്‍ നേരിട്ടത് സമാനതകളില്ലാത്ത പ്രയാസം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ച നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സമാനതകളില്ലാത്ത പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും കള്ളപ്പണം തടയുന്നതിന് ആത്മാര്‍ത്ഥമായ സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഡെല്‍ഹിയിലേക്ക് യാത്ര തിരിക്കും മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചു.

കള്ളപ്പണം തടയുന്ന നടപടികള്‍ക്ക് എല്ലാവരും കൂടെ നില്‍ക്കും. ഇവിടെ, നാടകീയം എന്ന് തോന്നിച്ച നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന വിവരം നേരത്തെ ചില കേന്ദ്രങ്ങള്‍ അറിഞ്ഞിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് ബിജെപി നിക്ഷേപിച്ച തുകയുടെ കണക്ക് പുറത്തുവന്നിട്ടുണ്ട്.

സാധാരണ ജീവിതത്തില്‍ 1000-500 രൂപ നോട്ടുകളുടെ പ്രാധാന്യം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. രോഗികള്‍ ചികിത്സയ്ക്ക് പണമടക്കാനില്ലാതെ അനുഭവിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്ത് കൊള്ളയടി പോലും നടക്കുന്നു. കേരളത്തില്‍ തന്നെ വായ്പയായെടുത്ത പണം നിക്ഷേപിക്കാന്‍ പറ്റാതെ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. ചികിത്സ ലഭിക്കാതെ, മരുന്നു വാങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ട്.
ആര്‍ബിഐക്ക് പറ്റിയ കൈപ്പിഴ പരിഹരിക്കാന്‍ വേണ്ടിയാണ് ഇതെന്നും പ്രചരിക്കുന്നു. ഇത്തരം ഘട്ടം വന്നാല്‍ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ്. അതിനു പ്രധാനമന്ത്രി നാട്ടില്‍ ഇല്ല.
നോട്ടു മാറാന്‍ പകരം നോട്ട് ഇല്ലാത്തതിനാല്‍ ഇതുതന്നെ ഉപയോഗിക്കാന്‍ അവസരം കൊടുക്കണം. ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിക്കണം. ഇന്നു ദില്ലിയില്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെടുത്തും.

Comments

comments

Categories: Slider, Top Stories