പാക് തുറമുഖം വഴി പുതിയ വാണിജ്യ പാത തുറന്ന് ചൈന

പാക് തുറമുഖം വഴി പുതിയ വാണിജ്യ പാത തുറന്ന് ചൈന

 

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖം വഴി പുതിയ പാത തുറന്ന് ചൈനീസ് കപ്പലുകള്‍ വാണിജ്യം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുകള്‍ പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം വഴി കടത്താന്‍ ആരംഭിച്ചതോടെയാണ് പുതിയ വാണിജ്യ പാത തുറക്കപ്പെട്ടത്.

പാക് അധിനിവേശ കാശ്മീരിലൂടെ ചൈനയിലെ സിന്‍ജിയാങ് പ്രദേശത്തെയും ഗ്വാദാറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡിലൂടെ അതീവ സുരക്ഷാ അകമ്പടിയോടെ ട്രക്കുകളിലാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ചരക്കുകള്‍ തുറമുഖത്തെത്തിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് വേണ്ട മികച്ച സൗകര്യവും സുരക്ഷയും ഗ്വാദര്‍ തുറമുഖത്ത് ഒരുക്കുമെന്നും പാക് പ്രധാനമന്ത്രി നവാസ്, ഷെരീഫ് പറഞ്ഞു.

വിദേശ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ വ്യാപാര പാതയിലും തുറമുഖത്തുമായി പ്രത്യേക സുരക്ഷാസംഘത്തെയും പാക് സൈന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖത്തിനു കനത്ത സുരക്ഷയാണ് നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയെ ലക്ഷ്യംവച്ചാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം
ഗ്വാദാര്‍ തുറമുഖത്തുനിന്നും ചൈനയിലെ സിന്‍ജിയാങ് വരെ നീളുന്ന റെയില്‍പാതയും റോഡും പൈപ്പ്‌ലൈനും അടങ്ങുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) യിലൂടെ വരും വര്‍ഷങ്ങളില്‍ ഏകദേശം 46 ബില്യണ്‍ ഡോളറിന്റെ ചൈനീസ് നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy, Slider