മെഴ്‌സിഡസ് ബെന്‍സ് രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങള്‍ അവതരിപ്പിച്ചു

മെഴ്‌സിഡസ് ബെന്‍സ് രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങള്‍ അവതരിപ്പിച്ചു

 

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് മുന്‍ഗാമികളില്ലാത്ത രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങളുമായി രംഗത്ത്. സി ക്ലാസ് കാബ്രിയോലെയും എസ് ക്ലാസ് കാബ്രി യാലെയുമാണ് മെഴ്‌സിഡസ് ബെന്‍സ് അവതരിപ്പിച്ചത്.. 1971ല്‍ പുറത്തിറങ്ങി ആദ്യമായി ഇന്ത്യയിലെത്തുന്ന എസ് ക്ലാസ് കാബ്രിയോലെ സ്‌റ്റൈല്‍, രൂപകല്‍പന, ഇന്നൊവേഷന്‍, ആഡംബരം എന്നിവയില്‍ പകരം വയ്ക്കാനാകാത്ത വിധം പുതിയ മാനങ്ങള്‍ രചിക്കുന്ന വാഹനമാണ്. സി ക്ലാസ് കുടുംബത്തില്‍ നിന്നുള്ള ആദ്യ കാബ്രിയോലെയും മെഴ്‌സിഡസ് ബെന്‍സ് വിപണിയിലെത്തിച്ചു.

എസ്‌യുവികള്‍, പെര്‍ഫോമന്‍സ് കാറുകള്‍, ഇപ്പോള്‍ കണ്‍വെര്‍ട്ടിബിളുകള്‍ എന്നിങ്ങനെ ആഡംബര വാഹനവിപണിയിലെ ഏറ്റവും മികച്ച ഉല്‍പന്ന നിരയാണ് മെഴ്‌സിഡസ് ബെന്‍സിന്റേത്. മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്റ്ററും സിഇഓയുമായ റോളണ്ട് ഫോള്‍ജര്‍ വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇരു വാഹനങ്ങളും രാജ്യത്തുടനീളമുള്ള മെഴ്‌സിഡസ് ബെന്‍സ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.

Comments

comments

Categories: Auto