മൂന്ന് ദിവസത്തിനിടെ ബാങ്കുകളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം

മൂന്ന് ദിവസത്തിനിടെ ബാങ്കുകളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് ദിവസം രാജ്യത്തെ വിവിധ ബാങ്കുകളിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം. പഴയ 500, 1000 രൂപ നോട്ടുകളാണ് ബാങ്കുകളില്‍ ഏറെയും നിക്ഷേപമായെത്തിയത്. ബുധനാഴ്ച്ച മുതല്‍ ശനിയാഴ്ച്ച ഉച്ചവരെ എല്ലാ ബാങ്കുകളിലുമായി ഏഴ് കോടി ഇടപാടുകളാണ് നടന്നത്. നോട്ടുമാറ്റം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ബുധനാഴ്ച്ച മുതല്‍ ശനിയാഴ്ച്ച വരെ രണ്ട് ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് ബാങ്കുകളില്‍ നിക്ഷേപിച്ചത്. നിക്ഷേപം, നോട്ടുമാറ്റല്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കല്‍ തുടങ്ങി ഈ ദിവസങ്ങളില്‍ ഏഴ് കോടി ഇടപാടുകള്‍ നടന്നു. ആകെയുള്ള രണ്ട് ലക്ഷം എടിഎമ്മുകളില്‍ 1,20,000 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചത്. എടിഎമ്മുകളിലൂടെ പുതിയ നോട്ടുകള്‍ ഈ മാസം അവസാനത്തോടെ മാത്രമേ ലഭ്യമാക്കാനാകൂ.

നൂറ് രൂപ നോട്ടുകളും പത്ത് രൂപ നാണയങ്ങളും പരമാവധി ലഭ്യമാക്കുന്നതിന് യോഗം ബാങ്ക് പ്രതിനിധികളോട് നിര്‍ദേശിച്ചു. റിസര്‍വ്വ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories