500 രൂപയുടെ പുതിയ കറന്‍സിനോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി

500 രൂപയുടെ പുതിയ കറന്‍സിനോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി

മുംബൈ: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ക്കു പകരം പുതിയ ഡിസൈനിലുള്ള 500 രൂപ നോട്ടുകള്‍ വൈകാതെ വിതരണത്തിനെത്തിയേക്കും. 500 രൂപയുടെ പുതിയ നോട്ടുകളുടെ ആദ്യ ഗഡു അച്ചടി പൂര്‍ത്തിയാക്കി നാസികിലെ പ്രസില്‍ നിന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50 ലക്ഷം നോട്ടുകളാണ് റിസര്‍വ് ബാങ്കിനു കൈമാറിയത്. അടുത്ത ബുധനാഴ്ച 50 ലക്ഷം നോട്ടുകള്‍ കൂടി റിസര്‍വ് ബാങ്കിന് കൈമാറുമെന്നും നാസിക് പ്രസ് അറിയിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിനായി നോട്ടുകള്‍ അച്ചടിക്കുന്ന ഒമ്പതു യൂണിറ്റുകളില്‍ പെട്ടതാണ് നാസികിലെ കറന്‍സി നോട്ട് പ്രസ്.

500, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തെ മുഴുവന്‍ വ്യാപാര വ്യവസായ മേഖലകളിലെയും ഇടപാടുകളില്‍ 80 ശതമാനത്തോളമാണ് ഇടിവുണ്ടായത.് 2,000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും പണവിനിമയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഒട്ടും സഹായകമായിരുന്നില്ല. പുതിയ 2,000 രൂപയുടെ നോട്ടുകള്‍ സാധന സേവനങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എന്നാല്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തുന്നത് പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഇതുകൂടാതെ 20, 50, 100 രൂപ നോട്ടുകളും വലിയ തോതില്‍ അച്ചടിക്കുന്നുണ്ട്. മൈസൂരിലും പശ്ചിമബംഗാളിലെ സല്‍ബോനിയിലേയും രണ്ട് പ്രിന്റിംഗ് യൂണിറ്റുകളിലും 2000, 500 രൂപാ നോട്ടുകള്‍ അച്ചടിച്ചതായി ധനകാര്യ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ 500 രൂപ നോട്ടുകള്‍ ആര്‍ബിഐയുടെ പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ ബാങ്കുകളില്‍ എത്തിക്കും. എന്നാല്‍ എടിഎമ്മുകളില്‍ പുതിയ 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുന്നതിന് പിന്നെയും കാലതാമസമെടുക്കാനാണ് സാധ്യത.

Comments

comments

Categories: Slider, Top Stories