ഇന്ത്യയിലെ വായുമലിനീകരണ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ത്യയിലെ വായുമലിനീകരണ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. തലസ്ഥാനനഗരിയായ ഡെല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് സുരക്ഷിതമായ പരിധിയേക്കാള്‍ 40 മടങ്ങ് അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരമാണ് ഡെല്‍ഹി. ഈ സ്ഥിതി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ വായു മലിനീകരണത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

smart-airസ്മാര്‍ട്ട് എയര്‍ ഫില്‍ട്ടേഴ്‌സ്

കെട്ടിടത്തിന്റെ ഉള്‍വശത്തെ വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് എയര്‍ ഒറിജിനല്‍ ഡിഐവൈ എയര്‍ പ്യൂരിഫയറാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് എയര്‍ ഫില്‍ട്ടേഴ്‌സിന്റെ ഉല്‍പ്പന്നം. എച്ച്13 ഹെപ്പാ ഫില്‍ട്ടറുള്ള ഉപകരണം വഴി വായുവിനെ 99.97 ശതമാനത്തോളം ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മലിനീകരണത്തിനെതിരെ 95 ശതമാനത്തോളം സുരക്ഷ നല്‍കുന്ന ആന്റി പൊലൂഷന്‍ മാസ്‌ക്കുകളും കമ്പനി വിപണിയിലിറക്കുന്നുണ്ട്. ചൈന, മംഗോളിയ എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

on-maskഓണ്‍മാസ്‌ക് ലൈഫ് സയന്‍സ്

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ ആന്റി പൊലൂഷന്‍ മാസ്‌ക്കുകള്‍ കഴുകാനും പുനരുപയോഗിക്കാനും കഴിയുന്നതാണ.് ഏറെ അപകടമുണ്ടാക്കുന്ന വാതകരൂപത്തിലുള്ള മാലിന്യങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന മാസ്‌ക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരങ്ങളിലെ ജനങ്ങള്‍ക്ക് മലിനീകരണത്തില്‍ നിന്നും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് സഹായിച്ചുകൊണ്ട് റീട്ടെയല്‍ വിപണിയിലാണ് കമ്പനി ശ്രദ്ധിക്കുന്നത്.

 

 

helpchatഹെല്‍പ്പ്ചാറ്റ്

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്‍സ് ആപ്ലിക്കേഷനാണ് ഹെല്‍പ്പ്ചാറ്റ്. ചുറ്റുപാടുമുള്ള വായുമനിനീകരണത്തിന്റെ തോത് അളക്കുകയും അതിനെപ്പറ്റി മൊബീല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താവിന് അറിവ് നല്‍കുകയും ചെയ്യുന്ന പുതിയ ഒരു സൗകര്യം കമ്പനി ഈ വര്‍ഷം പുറത്തിറക്കിയിരുന്നു. ആപ്ലിക്കേഷനില്‍ വായുവിന്റെ ഗുണമേന്‍മാ നിലവാരം 0 മുതല്‍ 500 മുകളില്‍ വരെയാണ് അളക്കുന്നത്. ഇന്‍ഡക്‌സ് 500 മുകളില്‍ വരുകയാണെങ്കില്‍ അതായത് അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതലായ അവസരങ്ങളില്‍ ആപ്പ് ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കും. കാര്‍ബണ്‍ മോണോക്‌സൈഡ്, വോളറ്റൈല്‍ ഓര്‍ഗാനിക് സയുക്തങ്ങള്‍, അലര്‍ജെന്‍സ് തുടങ്ങിയവയുടെ അളവ് പരിശാധിച്ചാണ് ഇന്‍ഡക്‌സ് തീരുമാനിക്കുന്നത്. മലിനീകരണം കാലാവസ്ഥയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ആപ്ലിക്കേഷന്‍ കാലാവസ്ഥാ റിപ്പോര്‍ട്ടും സമാര്‍ട്ട്‌ഫോണില്‍ ഉപഭോക്താവിന് ലഭ്യമാക്കും.

kurin-systemsകുറിന്‍ സിസ്റ്റംസ്

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറിന്‍ സിസ്റ്റം കാറുകള്‍ക്കും ഓഫീസുകള്‍ക്കുമുള്ള എയര്‍ പ്യൂരിഫയറുകളാണ് നല്‍കുന്നത്. കാര്‍ കുറിന്‍ ഔറ 4,999 രൂപ, ഓഫീസ് ഉപയോഗത്തിനായുള്ള കുറിന്‍ ആറ്റംസ് 8,999 രൂപ, റൂമുകള്‍ക്കായുള്ള കുറിന്‍ എയോസ് 28,999 രൂപ എന്നിങ്ങനെയാണ് വില. ലേസര്‍ സെന്‍സര്‍,എയര്‍ ക്ലീളിറ്റി മോണിറ്റെറിങ് ഡിസ്‌പ്ലേ, പ്രോസസര്‍, വൈഫൈ മൊഡ്യൂള്‍, ഇന്റെറാക്ടീവ് ഫോണ്‍ ആപ്പ് എന്നി സൗകര്യങ്ങള്‍ ഇവയ്ക്കുണ്ട്. നാലു തലങ്ങളുള്ള അത്യാധുനിക ഫില്‍ട്രേഷന്‍ സിസ്റ്റമാണ് പ്യൂരിഫയറുകളില്‍ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് വായുവിലെ 99.9 ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒറാസോര്‍

ഇന്റല്‍ എക്‌സ്ഡികെ യുടെ ഇന്റല്‍ എഡിസണ്‍ ബോര്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന സൊലൂഷന്‍സാണ് ഒറാസോര്‍. ക്ലൗഡ് ബന്ധിതമായ മൊബീല്‍ വെബ് ഏകീകൃത സിസ്റ്റം അന്തരീഷത്തെ നിരീക്ഷിച്ചാണ് പ്രവചനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിച്ചു വരുന്നുണ്ട്.

Comments

comments