ട്രംപ് ഭരണകൂടത്തില്‍ തന്ത്രപ്രധാന പദവികളിലേക്ക് സാധ്യത കല്‍പിക്കുന്നവര്‍

 ട്രംപ് ഭരണകൂടത്തില്‍ തന്ത്രപ്രധാന പദവികളിലേക്ക്  സാധ്യത കല്‍പിക്കുന്നവര്‍

 

 

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലേക്കു സ്റ്റീവ് ബാനന്‍, റെയ്ന്‍സ് പ്രീബസ് തുടങ്ങിയ രണ്ട് പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനായിരുന്നു സ്റ്റീവ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനാണ് റെയ്ന്‍സ് പ്രീബ്‌സ്.
Breitbart News എന്ന കണ്‍സര്‍വേറ്റീവ് ചായ്‌വ് പുലര്‍ത്തുന്ന ന്യൂസ് വെബ്‌സൈറ്റിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് സ്റ്റീവ്. എന്നാല്‍ ട്രംപിന്റെ മക്കളായ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കുശ്‌നര്‍ക്കും പ്രിയങ്കരന്‍ പ്രീബ്‌സ് ആണ്. സ്പീക്കര്‍ പോള്‍ ഡി റയാന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സ് തുടങ്ങിയവരുമായും പ്രീബ്‌സിന് അടുപ്പമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃനിരയെയും ട്രംപിനെയും തമ്മില്‍ അടുപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കാന്‍ പ്രീബ്‌സിന് നന്നായി സാധിക്കുമെന്നതും ഇദ്ദേഹത്തെ ചീഫ് ഓഫ് സ്റ്റാഫായി പരിഗണിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്ക് ന്യൂട്ട് ഗിന്റിച്ചിനെയും അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് റൂഡി ഗ്യുലിയാനിയെയും പ്രതിരോധ സെക്രട്ടറി സ്ഥാനത്തേയ്ക്ക് റിട്ടയേഡ് ജനറല്‍ മൈക്കല്‍ ഫഌന്നിനെയും പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: World