സാങ്കേതിക വിദ്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായകം

സാങ്കേതിക വിദ്യ  സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായകം

 
ബെംഗളൂരു: സംരംഭകസാങ്കേതിക വിദ്യ ഏറ്റവും അതികം പ്രയോജനപ്പെടുത്തുന്നത് ആരോഗ്യ, ചെറുകിട വ്യാപാര, ബാങ്കിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളാണെന്ന് മൈക്രോസോഫ്റ്റ് അക്‌സലേറേറ്റര്‍ റിപ്പോര്‍ട്ട്. ‘എക്കോസിസ്റ്റം റിപ്പോര്‍ട്ട് ഓണ്‍ എന്റര്‍പ്രൈസ് റെഡി സ്റ്റാര്‍ട്ടപ്‌സ് 2016’ എന്നപേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 500 ഓളം സംരംഭകസ്ഥാപനങ്ങളെയാണ് പഠന വിധേയമാക്കിയത്.

ഡാറ്റാ സയന്‍സ് ആന്റ് സെക്യൂരിറ്റി സാറ്റാര്‍ട്ടപ്പുകള്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും മൂലധനം ഉയര്‍ത്തുന്നതിനും വിനിമയം വേഗത്തില്‍ സാധ്യമാക്കുന്നതിനും സാങ്കേതിക വിദ്യയെ കൂടുതലായി ആശ്രയിക്കുന്നു. ഉപഭോക്താക്കളുമായുള്ള വിനിമയങ്ങളുടെ വേഗതയും കൃത്യതയും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഉറപ്പാക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഉപഭോക്താക്കളുടെ എണ്ണവും കൂടുന്നു. ഇന്ത്യയില്‍ ഉടന്‍ തുടങ്ങാന്‍ പോകുന്ന 151 സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയും, തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു മേഖലകളുടെ വിവരങ്ങളും ഈ റിപ്പോര്‍ട്ടിനൊപ്പം മൈക്രോസോഫ്റ്റ് അക്‌സലേറേറ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ മോഖലകളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ബാങ്കിംഗ്, ഡാറ്റ സയന്‍സസ്, എഡ്-ടെക്, ഹെല്‍ത്ത്‌കെയര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ഐടി, മാനുഫാക്ചറിംഗ്, മീഡിയ, റീട്ടെയ്ല്‍ ആന്‍ഡ് സപ്ലൈ ചെയ്ന്‍, സെക്യൂരിറ്റി എന്നീ മേഖലകളാണ് പട്ടികയിലുള്ളത്.

സ്റ്റാര്‍ട്ടപ്പുകളുടെ ആസൂത്രണം, പ്രവര്‍ത്തനം, വളര്‍ച്ച, ഉപഭോക്താക്കളുമായുള്ള ഇടപെടലുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയും റിപ്പോര്‍ട്ടിലുണ്ട്. പുതിയ തലമുറയില്‍പ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനമായ ആശയങ്ങളും കഴിവുകളും ഊര്‍ജസ്വലതയും ഉണ്ടാകും. അത് അവരുടെ വന്‍കിട, ചെറുകിട സംരംഭങ്ങളിലും പ്രതിഫലിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ എന്റര്‍പ്രൈസ് ആന്‍ഡ് പാര്‍ട്ട്ണര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പീറ്റര്‍ ഗാര്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

Comments

comments

Categories: Tech