കേരളത്തിലെ എസ്എംഇ ബിസിനസ് മേഖലയില്‍ ടാറ്റാ ഡോകോമോ സേവനം വിപുലീകരിക്കുന്നു

കേരളത്തിലെ എസ്എംഇ ബിസിനസ് മേഖലയില്‍ ടാറ്റാ ഡോകോമോ സേവനം വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ എന്റര്‍പ്രൈസസ് മേഖലയിലെ മുന്‍നിര സേവന ദാതാക്കളില്‍ ഒന്നായ ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ്, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറുകിട-ഇടത്തരം വ്യവസായ (എസ്എംഇ) രംഗത്ത് കൂടുതല്‍ സേവനങ്ങളുമായി ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ഐടി, ബിഎഫ്എസ്‌ഐ, ടെക്‌സ്റ്റൈല്‍സ്,ടൂറിസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളിലാണ് ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു എസ്എംഇ അടിത്തറ കേരളത്തിനുണ്ട്. അവരുടെ ബിസിനസ് വളര്‍ച്ചയ്ക്കായി ഇത്തരം എസ്എംഇകള്‍ തങ്ങള്‍ക്കു ആവശ്യമായ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജികള്‍ പുറമെ നിന്നും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. വീഡിയോ / ഓഡിയോ കോണ്‍ഫറസിങ്, വോയ്‌സ് / ഡാറ്റാ തുടങ്ങിയ സേവനങ്ങള്‍ക്കും, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്/ മെഷീന്‍ റ്റു മെഷീന്‍ പോലുള്ള മൊബിലിറ്റി സൊല്യൂഷന്‍സിനും ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്കും ലോക്കല്‍ വിപണിയില്‍ ആവശ്യമേറുകയാണ്. പല പ്രധാനപ്പെട്ട സേവനങ്ങളും ആയാസമില്ലാതെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലും ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

കേരളത്തിലെ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍്രൈപസസുകള്‍ അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയെ (ഐസിറ്റി) ഉയര്‍ന്ന തോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ടാറ്റാ ടെലിസര്‍വീസസ് ദക്ഷിണ മേഖല എസ്എംഇ ഓപ്പറേ ഷന്‍ വൈസ് പ്രസിഡന്റ് ജോയ്ജീത്
ബോസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് പോലുള്ള പുതുസംരംഭങ്ങള്‍ക്ക് ഉയര്‍ന്നുവരുവാന്‍ വേണ്ട അനുകൂല ഘടകങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ബിസിനസ് വിപുലീകരിക്കുന്നതിനും പ്രവര്‍ത്തന ക്ഷമത കൈവരിക്കുന്നതിനും, കസ്റ്റമേഴ്‌സുമായി സുഗമമായി ബന്ധപ്പെടുന്നതിനും, ബിസിനസ് ലാഭകരമാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസിറ്റിയുടെ സേവനം ആവശ്യമാണെന്ന് ജോയ്ജീത് വ്യക്തമാക്കി.

എസ്എംഇകള്‍ നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ ടാറ്റാ ഡോകോമോ മനസ്സിലാക്കുന്നു. അവര്‍ക്കാവശ്യ മായ എല്ലാവിധ ഐസിറ്റി സൊലൂഷന്‍സും പ്രദാനം ചെയ്യുവാനുള്ള കരുത്തും കഴിവും ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ എന്റര്‍പ്രൈസസ് മേഖലയില്‍ ആവശ്യമായ എല്ലാ ഐസിറ്റി സൊല്യൂഷന്‍സും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ടാറ്റാ ഡോകോമോ ഓഫര്‍ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding