സൗമ്യ വധക്കേസ്: കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

സൗമ്യ വധക്കേസ്:  കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

 

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ കോടതി വിധിക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പിട്ട ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരേ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദ ചാമിയുടെ വധശിക്ഷ 14 വര്‍ഷം തടവ് ശിക്ഷയായി ഇളവ് ചെയ്ത വിധി കോടതിക്കു പറ്റിയ തെറ്റാണെന്നു കട്ജു അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു കട്ജുവിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാന്‍ ഇന്നലെ കോടതിയിലെത്തിയപ്പോഴാണു കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയത്.
കട്ജുവിന്റെ പരാമര്‍ശം ന്യായ വിധിക്കെതിരേയല്ല, പകരം ന്യായാധിപന്മാര്‍ക്കെതിരേയുള്ള കടന്നാക്രമണമാണെന്നു കോടതി അഭിപ്രായപ്പെട്ടു.
സൗമ്യ കേസിന്റെ വിധിയുമായി ബന്ധപ്പെട്ടു വിശദീകരണം നല്‍കാന്‍ കട്ജു ഇന്നലെയാണ് കട്ജു കോടതിയിലെത്തിയത്.

Comments

comments

Categories: Slider, Top Stories