സോണിയുടെ എറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസിങ് കാമറ ഇന്ത്യന്‍ വിപണിയില്‍

സോണിയുടെ എറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസിങ് കാമറ ഇന്ത്യന്‍ വിപണിയില്‍

 

മുംബൈ: അതിനൂതന ഓട്ടോഫോക്കസിങ് സംവിധാനത്തോടെ താരതമ്യം ചെയ്യാനാവാത്ത ഗുണമേന്മയുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ആര്‍എക്‌സ്100 വി കാമറ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 0.05 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓട്ടോ ഫോക്കസിങ് അക്വിസിഷന്‍ സാധ്യമാക്കുന്ന വേഗതയാര്‍ന്ന ഓട്ടോ ഫോക്കസിങ് സംവിധാനം ഇതിലുണ്ട്. ഫ്രെയിമിന്റെ 65 ശതമാനവും ഉള്‍ക്കൊള്ളുന്ന വിധം 315 ഓട്ടോ ഫോക്കസിങ് പോയിന്റുകള്‍ സെന്‍സറില്‍ ഒന്ന് ഉള്ള ലോകത്തെ ആദ്യത്തെ കുഞ്ഞു കാമറയാകും ഇത്. മാത്രമല്ല, ഒരു സെക്കന്‍ഡില്‍ 24 ഫ്രെയിം എന്ന കണക്കില്‍ തുടര്‍ച്ചയായ ചിത്രീകരണവും ഇതില്‍ സാധ്യമാകും. 150 തുടര്‍ച്ചയായ ഷോട്ടുകള്‍ വരെ എഎഫ്/എഇ ട്രാക്കിങ്ങോട് കൂടി 20.1 എംപി റെസൊല്യൂഷനാണു ഇത് വാഗ്ദാനം ചെയ്യുന്നത്. 79,990 രൂപയാണ് ആര്‍എക്‌സ്100 വിയുടെ വില.

പിക്‌സല്‍ ബിന്നിങ് ഇല്ലാതെ മുഴുവന്‍ പിക്‌സല്‍ റീഡ് ഔട്ടോടു കൂടിയ 4കെ വീഡിയോ റെക്കോര്‍ഡിങ്ങും 960 ഫ്രെയിംസ് പേര് സെക്കന്‍ഡില്‍ സൂപ്പര്‍ സ്ലോ മോഷന്‍ റെക്കോര്‍ഡിങ്ങും ഇതിന്റെ പ്രത്യേകതയാണ്. വേഗതയേറിയ ഹൈബ്രിഡ് എഎഫ് സംവിധാനത്തോട് കൂടിയ സോണിയുടെ ഈ ആര്‍എക്‌സ്100 കാമറകള്‍ ഫോക്കല്‍ പ്ലെയിന്‍ ഫേസ് ഡിറ്റക്ഷനും കോണ്‍ട്രാസ്‌റ് ഡിറ്റക്ഷനും മനോഹരമായി നിര്‍വഹിക്കും. 0.05 സെക്കന്‍ഡുകളില്‍ കാമറയെ ഫോക്കസ് ചെയ്യാന്‍ സഹായിക്കുന്നു. സെന്‍സറിന്റെ 65 ശതമാനവും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 315 ഓട്ടോഫോക്കസ് പോയിന്റുകള്‍ ഉള്ളത് കൊണ്ട് ചലിക്കുന്ന വസ്തുക്കളെ പോലും വളരെ കൃത്യമായി പകര്‍ത്താന്‍ സാധിക്കുന്നു. കൂടിയ വേഗതയില്‍ നിശബ്ദ ചിത്രീകരണവും ഇതില്‍ ലഭ്യമാണ്.

തുടര്‍ച്ചയായതും അല്ലാത്തതുമായ ചിത്രീകരണങ്ങള്‍ മാറി മാറി നിയന്ത്രിക്കാന്‍ ഇതിലുള്ള എഫ്എ മോഡ് സഹായിക്കുന്നു. ഈ നിയന്ത്രണ സ്വാതന്ത്ര്യം പ്രദര്‍ശന സമയത്തും തിരഞ്ഞെടുക്കാനാകും. ഡീഫോക്കസ് ചെയ്തു കൊണ്ട് ചലിക്കുന്ന വസ്തുവിനെ വളരെ കൃത്യമായും വ്യക്തമായും ചിത്രീകരിക്കാന്‍ ഈ കാമറ കൊണ്ട് കഴിയും.

Comments

comments

Categories: Branding