നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് ഐഎംഎഫിന്റെ പിന്തുണ

നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് ഐഎംഎഫിന്റെ പിന്തുണ

 

വാഷിംഗ്ടണ്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിക്കുന്നതായും എന്നാല്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്നും ഐഎംഎഫ് മുന്നറിയിപ്പു നല്‍കി.
അഴിമതിയും കള്ളപ്പണത്തിന്റെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണാര്‍ഥത്തില്‍ പിന്തുണയ്ക്കുന്നതായി ഐഎംഎഫ് വക്താവ് ഗെറി റെസ് പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പണവിനിമയത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും അതുകൊണ്ടുതന്നെ നോട്ട് അസാധുവാക്കികൊണ്ടുള്ള തീരുമാനം സാമ്പത്തിക ക്രമീകരണങ്ങളെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ കൈകാര്യം ചെയ്യണമെന്നും ഗെരി റൈസ് ചൂണ്ടിക്കാട്ടി.

പുതിയ സാങ്കേതിക വിദ്യകളിലേക്ക് പണം കൈമാറ്റം മാറ്റുന്നതിനുള്ള പരിശ്രമവും ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy