എസ് ബിഐ ബാങ്കില്‍ 4000 രൂപ മാറാന്‍ രാഹുല്‍ ഗാന്ധിയും

എസ് ബിഐ ബാങ്കില്‍  4000 രൂപ മാറാന്‍ രാഹുല്‍ ഗാന്ധിയും

ന്യൂഡല്‍ഹി: രാജ്യമെങ്ങും ജനങ്ങള്‍ 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാറാന്‍ രണ്ട് ദിവസമായി ബാങ്കില്‍ ക്യു നില്‍ക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 4,000 രൂപയുടെ കറന്‍സി നോട്ട് മാറാന്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐയിലെത്തി.
പാവപ്പെട്ടവര്‍ നോട്ട് മാറാന്‍ ക്ലേശിക്കുകയാണ്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാനും 4000 രൂപ മാറാനെത്തിയിരിക്കുകയാണെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ പ്രതികരിച്ചു.
പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബാങ്കിനു മുന്‍പില്‍ ക്യു നിന്നവര്‍ രാഹുലിനെ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ അടുത്ത് കൂടി. നോട്ട് പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെ കഴിഞ്ഞ ദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു. കള്ളപ്പണക്കാരെ ലക്ഷ്യമിട്ട നടപടി പാവപ്പെട്ട കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും വീട്ടമ്മമാരെയുമാണ് ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Politics, Slider