24 വരെ, ഒരു ദിവസമല്ല; ഒരാള്‍ക്ക് മാറാവുന്നത് 4000 രൂപ

24 വരെ, ഒരു ദിവസമല്ല; ഒരാള്‍ക്ക് മാറാവുന്നത് 4000 രൂപ

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തിന്റെ ഭാഗമായി ഇറക്കിയ ഉത്തരവിലെ ആശയക്കുഴപ്പം നീക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഉത്തരവിറക്കി. ഇതനുസരിച്ച് 24 വരെ ഒരാള്‍ക്ക് ഒരു തവണ മാത്രമാണ് അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി വാങ്ങാനാകുക. ഒരു ദിവസം ഒരാള്‍ക്ക് മാറ്റിവാങ്ങാനാകുന്ന പരിധിയാണ് 4000 എന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐ യുടെ വിശദീകരണം.

ഇടപാടുകാരുടെ പേരുകള്‍ സര്‍വറില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ തന്നെ പല ബാങ്കുകളില്‍ നിന്നും ഒരേ ബാങ്കില്‍ നിന്ന് പല ദിവസങ്ങളിലായും പണം മാറ്റിവാങ്ങുന്നത് ഒഴിവാക്കാനാണിത്. ഒരാള്‍ പല തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച് പണം മാറ്റിയെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി ആര്‍ബിഐ വിലയിരുത്തുന്നു. എന്നാല്‍ സര്‍വറില്‍ പേര് രേഖപ്പെടുത്തി പണം മാറ്റിനല്‍കുക എന്നത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ ബാങ്കിംഗ് ജീവനക്കാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത് നിലവിലെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ബാങ്കുകളില്‍ എത്തിക്കാന്‍ മതിയായ നോട്ടുകളില്ലാത്തതാണ് 24 വരെ കടുത്ത നിയന്ത്രണങ്ങള്‍ നിലനിര്‍ത്താന്‍ ആര്‍ ബി ഐ യെ പ്രേരിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories