ട്രംപിന്റെ തെരഞ്ഞെടുപ്പ് ജയം: പ്രതിഷേധം ആളിക്കത്തുന്നു

ട്രംപിന്റെ തെരഞ്ഞെടുപ്പ് ജയം: പ്രതിഷേധം ആളിക്കത്തുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരേ ബുധനാഴ്ച വൈകുന്നേരം രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഓസ്റ്റിന്‍, ചിക്കാഗോ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീകള്‍ക്കെതിരേയും കുടിയേറ്റക്കാര്‍ക്കെതിരേയും ട്രംപ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരേയായിരുന്നു റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കിയത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണമെന്നും അധികാരക്കൈമാറ്റം സുഗമമായി നടക്കാന്‍ എല്ലാവരും സംയമനം പാലിക്കണമെന്നും റാലിയില്‍ പങ്കെടുത്തവരോട് പ്രസിഡന്റ് ഒബാമയും ഹിലരിയും ആഹ്വാനം ചെയ്‌തെങ്കിലും അണികള്‍ അത് ചെവിക്കൊള്ളാന്‍ തയാറായില്ല.
വിപ്ലവത്തിനു സമയമായി എന്നെഴുതിയ പ്ലക്കാര്‍ഡും പതാകയുമേന്തിയാണ് റാലിയില്‍ ഭൂരിഭാഗം പേരും പങ്കെടുത്തത്. ന്യൂയോര്‍ക്കില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍ യൂണിയന്‍ സ്‌ക്വയര്‍ നശിപ്പിച്ചു. തുടര്‍ന്ന് മന്‍ഹട്ടനിലെ ട്രംപ് ടവറിലേക്ക് മാര്‍ച്ച് നടത്തി. ഡൊണാള്‍ഡ് ട്രംപ് പുറത്തു പോകൂ… വംശീയ വെറിയന്‍, ലൈംഗിക തീവ്രവാദി തുടങ്ങിയ വാക്കുകളും ട്രംപിനെതിരേ മുഴക്കി.

Comments

comments

Categories: World