സഖ്യ സാധ്യത തള്ളി മുലായം

സഖ്യ സാധ്യത തള്ളി മുലായം

ലക്‌നൗ(യുപി): യുപിയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, സഖ്യ സാധ്യത തള്ളി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് രംഗത്തുവന്നു. ഏതെങ്കിലും പാര്‍ട്ടികളുമായി എസ്പി സഖ്യത്തിലേര്‍പ്പെടില്ല. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ എസ്പിയിലേക്ക് ലയിക്കുന്നതിനോട് എതിര്‍പ്പില്ലെന്നു മുലായം വ്യാഴാഴ്ച പറഞ്ഞു.
കഴിഞ്ഞയാഴ്ച ആരംഭിച്ച എസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി അഖിലേഷും മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും തമ്മില്‍ വാക്ക് പോരിലേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു ശിവ്പാല്‍ യാദവ് മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയാറെടുക്കുകയാണെന്നും പ്രചരിച്ചിരുന്നു. ഇതിനിടെ അഖിലേഷും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുപി ഇലക്ഷന്‍ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ച നടത്തിയതും സഖ്യ സാ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.

Comments

comments

Categories: Politics