മറ്റെരാസിയെ പ്രകോപിപ്പിക്കാന്‍ സിദാന്റെ മുഖംമൂടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

മറ്റെരാസിയെ പ്രകോപിപ്പിക്കാന്‍ സിദാന്റെ മുഖംമൂടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനായി ഇന്ന് ചെന്നൈയിന്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെത്തുമ്പോള്‍ എതിരാളികളുടെ പരിശീലകനായ ഇറ്റലിയില്‍ നിന്നെത്തിയ മാര്‍ക്കോ മറ്റെരാസിക്ക് പണി കൊടുക്കാനൊരുങ്ങി ഇവിടുത്തെ ആരാധകര്‍.

2006ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇറ്റലി ടീമിലുണ്ടായിരുന്ന മറ്റെരാസിയെ തലകൊണ്ടിടിച്ച് വീഴ്ത്തിയ ഫ്രഞ്ച് താരം സിനദീന്‍ സിദാന്റെ ചിത്രത്തോടുകൂടിയ മുഖംമൂടി ധരിച്ച് ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകനെ പ്രകോപിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ തീരുമാനം.

ചെന്നൈയില്‍ വെച്ച് ഇരുടീമുകളും തമ്മില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ മറ്റെരാസിയുടെ ഭാഗത്ത് നിന്നുണ്ടായ ചില പെരുമാറ്റമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചത്. അന്ന് മത്സരശേഷം ഹസ്തദാനം നല്‍കാനൊരുങ്ങിയ കേരള താരങ്ങളെ മറ്റരാസി തള്ളിയകറ്റിയിരുന്നു.

ഇതിന് പകരമായി മാര്‍ക്കോ മറ്റെരാസിയെ പ്രകോപിക്കുന്നതിന് സിനദീന്‍ സിദാന്റെ ചിത്രത്തോടുകൂടിയ മുപ്പത്തയ്യായിരത്തോളം മുഖംമൂടികളാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തയാറാക്കുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് പ്രധാനമായും സിദാന്റെ മുഖംമൂടികള്‍ നിര്‍മിക്കുന്നത്. സ്‌റ്റേഡിയത്തിന് പുറത്ത് 10 രൂപ നിരക്കില്‍ മുഖം മൂടി വിതരണം ചെയ്യാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Sports, Trending