തെരഞ്ഞെടുപ്പ് തോല്‍വി വേദനാജനകം: ഹിലരി

തെരഞ്ഞെടുപ്പ് തോല്‍വി വേദനാജനകം: ഹിലരി

 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമെന്നും ഇതു ദീര്‍ഘകാലത്തേയ്ക്കു നീണ്ടുനില്‍ക്കുമെന്നും ഹിലരി ക്ലിന്റന്‍. തെരഞ്ഞെടുപ്പ് വിധി അംഗീകരിച്ചു കൊണ്ട് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവേയാണ് ഇക്കാര്യം ഹിലരി പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നമ്മളുടെ രാജ്യം വിചാരിച്ചതിനേക്കാള്‍ ആഴത്തില്‍ വിഭജിക്കപ്പെടുന്ന കാഴ്ച നമ്മള്‍ കണ്ടു. എങ്കിലും ഞാന്‍ ഇപ്പോഴും എന്റെ രാജ്യത്തില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിക്കുന്നു. ഇനിയും അത് തുടരും. നിങ്ങളും ഈ പ്രതീക്ഷ പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവിക്കു വേണ്ടി ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങള്‍ അംഗീകരിക്കണം- ഹിലരി പറഞ്ഞു. വിടവാങ്ങള്‍ പ്രസംഗത്തില്‍ ഹിലരിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നെങ്കിലും ആത്മസംയമനം പാലിച്ചു കൊണ്ടാണ് ഹിലരി സംസാരിച്ചത്.
ഹിലരിയോടൊപ്പം വേദിയില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റന്‍, മകള്‍ ചെറില്‍ മില്‍സ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍ തുടങ്ങിയവരുണ്ടായിരുന്നു.

Comments

comments

Categories: World