ഊര്‍ജ-ജല സംരക്ഷണം: ഗ്രന്റ്‌ഫോസ് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

ഊര്‍ജ-ജല സംരക്ഷണം:  ഗ്രന്റ്‌ഫോസ് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

 

ഊര്‍ജവും ജലവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന ഫോട്ടോഗ്രാഫുകള്‍ ഗ്രന്റ്‌ഫോസ് ഇന്ത്യ മത്സരത്തിനായി ക്ഷണിക്കുന്നു. ഗ്രന്റ്‌ഫോസിന്റെ ഫേസ്ബുക്കിലെ ‘ഏക് ബൂന്ത് പാനി’, ‘ഐ സേവ് എനര്‍ജി’ എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ‘ബീയിങ് എഫിഷ്യന്റ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.

ഊര്‍ജത്തിന്റെയും ജലത്തിന്റെയും ഉപഭോഗം കുറച്ച് ഹരിതാഭവും മാലിന്യ മുക്തവുമായ ഒരു ലോകം സൃഷ്ടിക്കാന്‍ കാര്യശേഷിയുള്ള ഒരു വ്യക്തിക്ക് എങ്ങനെ സാധിക്കുമെന്ന് വരച്ചു കാട്ടുന്നതിനാണ് ഈ ഫോട്ടോഗ്രാഫി മല്‍സരം സംഘടിപ്പിക്കുന്നത്.ഫോട്ടോകള്‍ Being Efficient എന്ന ഹാഷ്ടാഗില്‍ www.facebook.com/EkboondhPani, ww.facebook.com/ISaveEnergy/എന്നീ പേജുകളിലാണ് പോസ്റ്റ് ചേയ്യേണ്ടത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയക്കാവുന്നതാണ്. ഊര്‍ജവും ജലവുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്നതാവണം ഫോട്ടോഗ്രാഫുകള്‍. മത്സരാര്‍ഥി തന്നെ എടുത്ത ഒറിജനല്‍ ഫോട്ടോകളാണ് അയക്കേണ്ടത്.

ഈ മാസം 24ന് വൈകിട്ട് 6 മണിവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ സമയമുണ്ട്. എന്‍ട്രികളില്‍ നിന്ന് തെഞ്ഞെടുക്കപ്പെടുന്ന മികച്ച കുറേ ഫോട്ടോഗ്രാഫുകള്‍ നവംബര്‍ 25 മുതല്‍ 31 വരെയുള്ള തീയതികളില്‍ ഫേസ്ബുക് പേജുകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഈ ഫോട്ടോകളില്‍ ഏറ്റവും മികച്ചവ തെരഞ്ഞെടുക്കാനുള്ള അവസരം ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഗ്രന്റ്‌ഫോസ് ഇന്ത്യ അധികൃതര്‍ ഇതിന്മേല്‍ അന്തിമ തീരുമാനമെടുത്ത ശേഷം ഡിസംബര്‍ 5ന് മത്സരഫലം പ്രസിദ്ധീകരിക്കുന്നതാണ്.
ഐപാഡ് മിനി 2, സോണി സ്മാര്‍ട് വാച്ച്, സോണി ഡിജിറ്റല്‍ മ്യൂസിക് പ്ലേയര്‍ എന്നിവയാണ് വിജയികള്‍ക്കുള്ള യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍. മറ്റ് 6 ഫോട്ടോഗ്രാഫുകള്‍ക്ക് കൂടി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

Comments

comments

Categories: Branding

Related Articles