എമിറേറ്റ്‌സ് പഴയ വിമാനങ്ങള്‍ ഒഴിവാക്കി

എമിറേറ്റ്‌സ് പഴയ വിമാനങ്ങള്‍ ഒഴിവാക്കി

കൊച്ചി: ഏറ്റവും പുതിയ വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എയര്‍ബസ് എ330, എ340 വിമാനങ്ങളുടെ സേവനം അവസാനിപ്പിച്ചു. ഇതോടെ ഏറ്റവും ആധുനിക എയര്‍ബസ് എ380, ബോയിംഗ് 777 വിമാനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഏക എയര്‍ലൈന്‍ ആയി മാറിയിരിക്കുകയാണ് എമിറേറ്റ്‌സ്.

ഈയിടെ എ6-ഇഎകെയുടെ സേവനം എമിറേറ്റ്‌സ് അവസാനിപ്പിച്ചിരുന്നു. 29 എയര്‍ബസ് എ330 വിമാനങ്ങളില്‍ ഏറ്റവും അവസാനത്തെ വിമാനമായിരുന്നു ഇത്. 2002ല്‍ സേവനം തുടങ്ങിയ എ6-ഇഎകെ വിമാനം കഴിഞ്ഞ 14.5 വര്‍ഷത്തിനിടെ 60,000 മണിക്കൂറുകളിലായി ഏതാണ്ട് 45 ദശലക്ഷം കിലോമീറ്ററുകള്‍ സഞ്ചരിച്ചിരുന്നു.

2015 ജനുവരി മുതല്‍ 18 എ330 വിമാനങ്ങളും 5 എ340 വിമാനങ്ങളും എമിറേറ്റ്‌സ് ഒഴിവാക്കിയിരുന്നു. 2017, 2018 വര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍സവീസില്‍ നിന്ന് ഒഴിവാക്കാനും എമിറേറ്റ്‌സിന് പദ്ധതിയുണ്ട്.

Comments

comments

Categories: Branding