കാള്‍സ്‌ബെര്‍ഗ് വില്‍പ്പനയില്‍ 20% വര്‍ധന

കാള്‍സ്‌ബെര്‍ഗ് വില്‍പ്പനയില്‍ 20% വര്‍ധന

 

മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പ്രമുഖ മദ്യനിര്‍മാണ കമ്പനിയായ കാള്‍സ്‌ബെര്‍ഗിന്റെ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊത്ത ബിയര്‍ വിപണിയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് കാള്‍സ്‌ബെര്‍ഗ് ബ്രാന്‍ഡിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നത്.

ബീഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ പൂട്ടിപ്പോയ നിര്‍മാണ കേന്ദ്രത്തിന് പകരമായി പുതിയ മദ്യശാല തുറന്ന് വില്‍പ്പന വളര്‍ച്ച പ്രോത്സാഹിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ബീഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമായി തുടരുകയാണെന്നും 20 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാനായെന്നും കാള്‍സ്‌ബെര്‍ഗ് സിഇഒ സീസ്ത് ഹാര്‍ട്ട് പറഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ റെക്കോഡ് പങ്കാളിത്തമാണ് തങ്ങള്‍ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ മദ്യനിര്‍മാണ കമ്പനിയാണ് കാള്‍സ്‌ബെര്‍ഗ്. ടബോര്‍ഗ് സ്‌ട്രോംഗ്, എലിഫെന്റ് തുടങ്ങിയ ബ്രാന്‍ഡുകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. രാജ്യത്തെ മൊത്തം മദ്യ വില്‍പ്പനയുടെ 80 ശതമാനത്തോളം സ്‌ട്രോംഗ് ബിയര്‍ മേഖലയിലാണ് എന്നതിനാലാണത്. 2015ല്‍ 18 ശതമാനം വില്‍പ്പന വളര്‍ച്ച സ്വന്തമാക്കിയ കമ്പനി ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന അഞ്ച് ബിവ്‌റെജസ് കമ്പനികളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.
ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനു പുറമെ നഗരപ്രദേശങ്ങളില്‍ നിര്‍മാണശാലകള്‍ വികസിപ്പിക്കുന്നതിനും കാള്‍സ്‌ബെര്‍ഗ് പദ്ധതിയുണ്ട്. ഏകദേശം 40,000 ഔട്ടെലെറ്റുകളില്‍ കാള്‍സ്‌ബെര്‍ഗ് ബ്രാന്‍ഡ് മദ്യം ലഭ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഇന്ത്യയിലെ 140 പ്രമുഖ നഗരളെ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Branding