ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലെത്തി; വില 1.59 കോടി രൂപ

ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലെത്തി; വില 1.59 കോടി രൂപ

ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലും വിപണിയിലെത്തി. കൂടുതല്‍ സാങ്കേതിക മികവും 605 കുതിരശക്തി കരുത്തുള്ള അത്യാധുനിക എഞ്ചിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ പ്രധാന സവിശേഷതകള്‍. ഓവര്‍ബൂസ്റ്റ് ഫങ്ഷനോടു കൂടിയ ഇതിന്റെ 4.0 ടിഎഫ്എസ്‌ഐ എഞ്ചിന് 750 എന്‍എം വരെ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 3.7 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 305 കി.മിയാണ്. പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ ന്യൂഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 1,59,65,000 രൂപയാണ്.

മികച്ച പ്രവര്‍ത്തനക്ഷമതയോടൊപ്പം സാങ്കേതിക മികവും രൂപകല്‍പനയിലെ സൗന്ദര്യവുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിനെ വേറിട്ടുനിര്‍ത്തുന്നതെന്ന് ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തിയറി ലെസ്‌പ്യോക്ക് പറഞ്ഞു. ഇതിന്റെ ഓണ്‍ ഡിമാന്‍ഡ് ടോര്‍ക്ക് കാര്‍പ്രേമികള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto