ജയ്ഷക്കെതിരെ നടപടിയെടുക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

ജയ്ഷക്കെതിരെ നടപടിയെടുക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

 

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് മാരത്തണിനെ സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിംപ്യന്‍ ഒ പി ജയ്ഷക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി കെ വത്സന്‍ അറിയിച്ചു.

ഡിസംബറില്‍ ചേരുന്ന ഫെഡറേഷന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന്റെ വിദേശ പരിശീലകരില്‍ ഒരാളായ യുക്രെയ്‌നിന്റെ ദിമിത്രിയെ പുറത്താക്കാന്‍ എഎഫ്‌ഐ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റിയോ ഒളിംപിക്‌സ് മാരത്തണില്‍ തളര്‍ന്ന് വീണ ജയ്ഷയ്ക്ക് കുടിവെള്ളം നല്‍കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സത്യാവസ്ഥ അറിയുന്നതിനായി രണ്ടംഗ കമ്മീഷനെ കേന്ദ്ര കായിക മന്ത്രാലയം നിയോഗിക്കുകയും ചെയ്തു.

വെള്ളം നല്‍കാതിരുന്നതിന് കാരണം താരത്തിന്റെ പരിശീലകന്‍ പുറമെ നിന്നുള്ള പാനീയങ്ങളൊന്നും വേണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അനാവശ്യ ആരോപണത്തിന് ജയ്ഷക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്കൊരുങ്ങുന്നത്.

Comments

comments

Categories: Sports