Archive

Back to homepage
Business & Economy

നോട്ട് അസാധുവാക്കല്‍: മാളുകളെയും ഇ-റീട്ടെയ്‌ലര്‍മാരെയും വലച്ചു

  മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ഷോപ്പിംഗ് മാളുകള്‍, വാണിജ്യ നഗരങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചു. ഓണ്‍ലൈന്‍ (ഇ-കൊമേഴ്‌സ്) മേഖലയെയും നോട്ട് പിന്‍വലിക്കല്‍ പിന്നോടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന മാളുകള്‍ പോലും കഴിഞ്ഞ കുറച്ചു

Branding

പോളാറിസില്‍ നിന്ന് ജിതിന്‍ ഗോയല്‍ രാജിവച്ചു

  ന്യൂഡെല്‍ഹി: ഐടി സേവന ദാതാക്കളായ വിര്‍തുസയ്ക്കു കീഴിലെ പോളാര്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സര്‍വീസസ് സിഇഒ സ്ഥാനത്തു നിന്ന് ജിതിന്‍ ഗോയല്‍ രാജിവച്ചു. മറ്റു ചില ബിസിനസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ജിതിന്റെ രാജിയെന്ന് കമ്പനി വിശദീകരിച്ചു. പോളാറിസ് ഡയറക്റ്റര്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ രാജി

Branding

പിയര്‍ലെസ് മ്യൂച്ചല്‍ ഫണ്ടിനെ ഏറ്റെടുക്കാന്‍ എസ്സല്‍ ഫിനാന്‍സ്

കൊല്‍ക്കത്ത: എസ്സല്‍ ഗ്രൂപ്പിനു കീഴിലെ സ്വകാര്യ നിക്ഷേപ ശാഖ എസ്സല്‍ ഫിനാന്‍സ് കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ധനകാര്യ സേവന കമ്പനിയായ പിയര്‍ലെസിന്റെ മ്യൂച്ചല്‍ ഫണ്ട് ബിസിനസിനെ ഏറ്റെടുക്കുന്നു. ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇരു സ്ഥാപനങ്ങളും പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക സേവന രംഗത്ത് തന്ത്രപരമായ

Branding

പതഞ്ജലി മെഗാ ഫുഡ് പാര്‍ക്ക് രാജസ്ഥാനിലും

ജെയ്പൂര്‍: പതഞ്ജലി ഗ്രൂപ്പ് രാജസ്ഥാനിലും മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. കമ്പനി ഉടമ യോഗ ഗുരു ബാബാ രാംദേവ് അറിയിച്ചതാണ് ഇക്കാര്യം. അസമില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കാനും പതഞ്ജലി നേരത്തെ തീരുമാനിച്ചിരുന്നു. ക്ഷീരോല്‍പ്പന്ന വിപണിയിലും സുഗന്ധവിള വിഭാഗത്തിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണ് പതഞ്ജലി. 5000

Branding Slider

ട്രംപ് ഗ്രൂപ്പ് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും

ന്യൂഡെല്‍ഹി: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. പൂനെയിലും മുംബൈയിലും നടപ്പിലാക്കിയ നിര്‍മാണ പദ്ധതികള്‍ വിജയം കണ്ടതോടെയാണ് രാജ്യത്തെ കൂടുതല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ് ശൃംഖല വികസിപ്പിക്കാന്‍

Business & Economy

നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് ഐഎംഎഫിന്റെ പിന്തുണ

  വാഷിംഗ്ടണ്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിക്കുന്നതായും എന്നാല്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്നും ഐഎംഎഫ് മുന്നറിയിപ്പു നല്‍കി. അഴിമതിയും കള്ളപ്പണത്തിന്റെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ

Business & Economy Slider

നോട്ട് പിന്‍വലിക്കല്‍: കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞു

  പൂനെ: 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വിലക്കാനുള്ള തീരുമാനം കാര്‍ഷിക മേഖലയില്‍ കനത്ത തിരിച്ചടിയായി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ രാജ്യത്തെ പണവിനിമയ സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കാര്‍ഷിക വിളകളുടെ വിലയില്‍ വലിയ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയെന്ന

Slider Top Stories

27 സംഭരണശാലകള്‍ കൂടി തുറക്കാന്‍ എഫ്‌സിഐ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1.35 മില്യണ്‍ ടണ്ണിന്റെ അധിക സംഭരണ ശേഷി ഒരുക്കുമെന്ന് ഫൂഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 50,000 ടണ്‍ ശേഷിയുള്ള 27 ധാന്യപ്പുരകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകളില്‍ അന്തിമ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. സംഭരണ അറകളുടെ

Branding

കാള്‍സ്‌ബെര്‍ഗ് വില്‍പ്പനയില്‍ 20% വര്‍ധന

  മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പ്രമുഖ മദ്യനിര്‍മാണ കമ്പനിയായ കാള്‍സ്‌ബെര്‍ഗിന്റെ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊത്ത ബിയര്‍ വിപണിയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് കാള്‍സ്‌ബെര്‍ഗ് ബ്രാന്‍ഡിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നത്. ബീഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ

Business & Economy

റോഡ് ഗതാഗത വികസനം: ടാര്‍ ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

  ന്യൂഡെല്‍ഹി: രാജ്യത്തെ റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ടാര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ടാര്‍ ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളെ (ഒഎംസി) ഇത് പ്രോത്സാഹിപ്പിച്ചതായാണ് വിവരം. പെട്രോളിയം പ്ലാനിംഗ് അനാലിസിസ് ആന്‍ഡ്

Branding Slider

സേവനം മെച്ചപ്പെടുത്തുമെന്ന് ജിയോ: കോള്‍ ഡ്രോപ്പ് നിരക്ക് 28 ശതമാനമായി കുറഞ്ഞു

  മുംബൈ: മൂന്ന് പ്രമുഖ ടെലികോം നെറ്റ്‌വര്‍ക്കിലേക്ക് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ നടത്തിയ 30 കോടി കോളുകളില്‍ 8.5 കോടി ഫോണ്‍ കോളുകള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. നവംബര്‍ ഏഴിലെ മാത്രം കോളുകളുടെ റിപ്പോര്‍ട്ടാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ തങ്ങളുടെ

Branding

സോണിയുടെ എറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസിങ് കാമറ ഇന്ത്യന്‍ വിപണിയില്‍

  മുംബൈ: അതിനൂതന ഓട്ടോഫോക്കസിങ് സംവിധാനത്തോടെ താരതമ്യം ചെയ്യാനാവാത്ത ഗുണമേന്മയുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ആര്‍എക്‌സ്100 വി കാമറ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 0.05 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓട്ടോ ഫോക്കസിങ് അക്വിസിഷന്‍ സാധ്യമാക്കുന്ന വേഗതയാര്‍ന്ന ഓട്ടോ ഫോക്കസിങ് സംവിധാനം ഇതിലുണ്ട്. ഫ്രെയിമിന്റെ 65 ശതമാനവും

Branding

മറക്കാതെ ആരോഗ്യം സംരക്ഷിക്കാന്‍ ‘നവിയ ആപ്പ്’

തിരക്കിനിടയില്‍ മരുന്ന് കഴിക്കാന്‍ മറക്കുന്നത് സ്വഭാവികം. എന്നാല്‍ കൃത്യ സമയത്ത് മരുന്നകഴിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെയും ആയുസ്സിനെ തന്നെയും ദോഷകരമായി ബാധിക്കും. കഴിക്കേണ്ട മരുന്നുകള്‍ ഏത് തിരക്കിനിടയിലും കൃത്യമായി ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നല്ലതല്ലേ? എന്നാലിനി നവിയ എന്ന ആപ്പ് നിങ്ങളെ എന്നും

Tech

സാങ്കേതിക വിദ്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായകം

  ബെംഗളൂരു: സംരംഭകസാങ്കേതിക വിദ്യ ഏറ്റവും അതികം പ്രയോജനപ്പെടുത്തുന്നത് ആരോഗ്യ, ചെറുകിട വ്യാപാര, ബാങ്കിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളാണെന്ന് മൈക്രോസോഫ്റ്റ് അക്‌സലേറേറ്റര്‍ റിപ്പോര്‍ട്ട്. ‘എക്കോസിസ്റ്റം റിപ്പോര്‍ട്ട് ഓണ്‍ എന്റര്‍പ്രൈസ് റെഡി സ്റ്റാര്‍ട്ടപ്‌സ് 2016’ എന്നപേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 500 ഓളം സംരംഭകസ്ഥാപനങ്ങളെയാണ് പഠന

Branding

നോട്ടുകളുടെ നിരോധനം: ഒല മണി വാലറ്റ് റീചാര്‍ജില്‍ 1500 ശതമാനത്തിന്റെ വര്‍ധന

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 കറന്‍സി നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷന്‍സിനും ചാകരയാണ്. സര്‍ക്കാരിന്റെ പുതിയ നയത്തിനു പിന്നാലെ കാബ് അഗ്രിഗേറ്റേഴ്‌സായ ഒലയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷന്‍സായ ഒല മണിയുടെ ഉപയോഗത്തില്‍ വര്‍ധന രേഖപ്പെടുത്തി.