പ്രകാശ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നാനോ റോബോട്ട് വികസിപ്പിച്ചു

പ്രകാശ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നാനോ റോബോട്ട് വികസിപ്പിച്ചു

ഹോങ്കോംഗ്: പ്രകാശത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രഥമ നാനോ റോബോട്ട് ജാപ്പനീസ് രസതന്ത്ര ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. രക്തകോശങ്ങളുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള നാനോ റോബോട്ടുകള്‍ ശരീരത്തിനുള്ളിലേക്ക് കടത്തി വിട്ട് അര്‍ബുദ ബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഹോങ്കോംഗ് സര്‍വകലാശാലയയിലെ രസതന്ത്ര വിഭാഗം ശാസ്ത്രജ്ഞനായ ഡോ. ജിന്യാവോ ടാംഗിന്റെ നേതൃത്വത്തിലാണ് നാനോ റോബോട്ട് വികസിപ്പിച്ചത്. മൈക്രോസ്‌കോപ്പിക് നാനോ റോബോട്ടുകള്‍ ഇതുവരെ ശാസ്ത്രത്തില്‍ കെട്ടുകഥയായാണ് കരുതിയിരുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ഇത്തരം കണ്ടുപിടിത്തങ്ങളെ കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നാനോ റോബോട്ടുകള്‍ വികസിപ്പിക്കുക അത്യന്തം വെല്ലുവിളി നിറഞ്ഞ സംഗതിയാണ്. 2016ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കിയത്.

ഭാവിയില്‍ ജനിതക വൈകല്യങ്ങളടക്കമുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനും നാനോ റോബോട്ടുകളുടെ ഇടപെടല്‍ സഹായകമാണ്. മനുഷ്യന്റെ തലമുടിയേക്കാളും 50 മടങ്ങ് വലിപ്പം കുറഞ്ഞതാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച നാനോ റോബോട്ട്. ഉള്ളില്‍ അതിസൂക്ഷ്മമായ കാന്തിക ഘടകങ്ങളും നാനോ റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. മൈക്രോസ്‌കോപ്പിക്-മാക്രോസ്്‌കോപ്പിക് ലോകത്ത് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നത് പ്രകാശമെന്ന മാധ്യമമായതിനാലാണ് ഇത്തരമൊരു റോബോട്ട് വികസിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഡോ. ജിന്യാവോ ടാംഗ് പറഞ്ഞു.

Comments

comments

Categories: Trending