ഓപ്പണ്‍ ബാങ്കിംഗ് എപിഐ സംവിധാനം വിപ്രോ ലോഞ്ച് ചെയ്തു

ഓപ്പണ്‍ ബാങ്കിംഗ് എപിഐ  സംവിധാനം വിപ്രോ ലോഞ്ച് ചെയ്തു

ബെംഗളൂരു: ഓപ്പണ്‍ ബാങ്കിംഗ് എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്) സംവിധാനം പുറത്തിറക്കിയതായി പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ അറിയിച്ചു. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം ആരംഭിക്കുന്നതിനും പുതിയ രൂപത്തിലുള്ള വിതരണ ശൃംഖലകളും സേവന സംവിധാനങ്ങളും ആവിഷ്‌കരിക്കുന്നതിനും എപിഐ സൗകര്യമൊരുക്കും.

ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയില്‍ സജീവമാകുന്ന രീതികളിലൊന്നാണ് ഓപ്പണ്‍ ബാങ്കിംഗ്. ഒരു ധനകാര്യ സ്ഥാപനത്തില്‍ അപേക്ഷകളും സേവനങ്ങളും രൂപപ്പെടുത്താന്‍ മൂന്നാം കക്ഷിക്ക് അവസരം നല്‍കുകയാണ് ഇത് ചെയ്യുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത സൃഷ്ടിക്കുന്നതിനും കൂടുതല്‍ ഇന്നൊവേറ്റീവായതും വരുമാനം ഉണ്ടാക്കുന്നതുമായ പദ്ധതികള്‍ മുന്നില്‍വയ്ക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളെ ഇത് സഹായിക്കും.
കൂടുതല്‍ ബാങ്കുകളും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ഓപ്പണ്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് കടുന്നു വരുമെന്നാണ് വിപ്രോയുടെ പ്രതീക്ഷ. ബാങ്കിംഗ് രംഗത്തെ നിയന്ത്രണങ്ങളില്‍ ഇടപെടാനും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പ്രതീക്ഷകള്‍ തൃപ്തിപ്പെടുത്തുന്നതിനും വളരുന്ന ഫിന്‍ടെക് ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നല്‍ക്കുന്നതിനും ഇത് തുണയേകും.
എപിഐ സഹായത്തോടെയുള്ള ഒരു വാല്യു സംവിധാനം നടപ്പിലാക്കാനുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തെ വിപ്രോയുടെ ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ത്വരിതപ്പെടുത്തുകയുംചെയ്യും. 15,000ല്‍ അധികം ഓപ്പണ്‍ എപിഐകള്‍ നിലനില്‍ക്കുമ്പോഴും സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഓപ്പണ്‍ എപിഐയുടെ സാധ്യതകള്‍ തിരിച്ചറിയുന്നുവെന്നതിന്റെ ഉദാഹരണമാണ്. പുതിയ ബിസിനസ് മാതൃകകളും ഇന്നൊവേറ്റീവ് സംസ്‌കാരവും ബാങ്കിംഗ് മേഖലയ്ക്കു നല്‍കുന്നതിന് ഓപ്പണ്‍ ബാങ്കിംഗിന് കഴിയും. ഓപ്പണ്‍ ബാങ്കിംഗ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച പ്ലാറ്റഫോമാണ് വിപ്രോയുടേതെന്ന് കമ്പനിയുടെ സര്‍വീസ് ട്രാന്‍സ്‌ഫൊര്‍മേഷന്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്‍ മേനോന്‍ അവകാശപ്പെട്ടു.

Comments

comments

Categories: Branding

Related Articles