വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

 

വിഴിഞ്ഞം അന്താരാഷ്ട്ര സീപോര്‍ട്ട് പ്രൊജക്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വിഴിഞ്ഞം പദ്ധതിയുടെ സിഐജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പ്രൊജക്റ്റിന്റെ പൂര്‍ണമായ സിഐജി റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും കരടു റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നതെന്നും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പ്രൊജക്റ്റിന്റെ ഭാഗമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെയും റിസോര്‍ട്ട് ജീവനക്കാരുടെയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Comments

comments

Categories: Politics

Related Articles