വിഗാര്‍ഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റ് 16

വിഗാര്‍ഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റ് 16

കൊച്ചി: വിഗാര്‍ഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റ്16ന്റെ അവാര്‍ഡ് ദാനം നാളെ നടക്കും. പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെ രാജ്യത്തെമ്പാടുമുള്ള പ്രൊഫഷണല്‍ കോളെജുകളിലെ നൂറുകണക്കിന് എംബിഎ, ബിടെക് വിദ്യാര്‍ത്ഥികളാണ് മത്സരത്തിന്റെ ഭാഗമായത്. ഇ ആന്‍ഡ് വൈ മാര്‍ക്കറ്റ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് നായര്‍ ചെയര്‍മാനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഒഒ ആന്‍ഡ് ഡയറക്ടര്‍ വി രാമചന്ദ്രന്‍, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രൊഡക്ഷന്‍ ആന്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ഡ് സ്ലീബ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ആദ്യ റൗണ്ടില്‍, രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് വിഗാര്‍ഡിന്റെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും സര്‍വീസുകള്‍, സാങ്കേതികത കൂടാതെ പ്രവര്‍ത്തന പാറ്റേണ്‍ എന്നിവയുടെ വിശദാംശങ്ങളില്‍ നിന്ന് ഒരു ബിസിനസ് പ്ലാന്‍ എക്‌സിക്യൂട്ടിവ് സമ്മറി തയാറാക്കാനായിരുന്നു മത്സരം. ഇതില്‍ നിന്നും 20 ബിസിനസ് പ്ലാനുകള്‍ തെരഞ്ഞെടുത്തിരുന്നു. നാളെ വൈകുന്നേരം 3.30ന് പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാര്‍ഡ് വിതരണം ചെയ്യും. മൂന്ന് മികച്ച ആശയങ്ങള്‍ക്കു യഥാക്രമം 1,00,000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് നല്‍കും. 10,000 രൂപ വീതമുള്ള രണ്ടു പ്രത്യേക ജൂറി അവാര്‍ഡുകളുമുണ്ട്.

Comments

comments

Categories: Branding