ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം കുറച്ച് യുഎസ് മ്യുച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം കുറച്ച് യുഎസ് മ്യുച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍

 

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. കമ്പനിയിലെ നിക്ഷേപകരായ രണ്ട് അമേരിക്കന്‍ മ്യൂച്ച്വല്‍ ഫണ്ട് കമ്പനികളാണ് തങ്ങളുടെ ഓഹരികളുടെ മൂല്യം കുറഞ്ഞതായി വിവിധ റെഗുലേറ്ററി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അടുത്ത ഘട്ട നിക്ഷേപസമാഹരണവുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ടുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നതും ഫ്‌ളിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം നികര്‍ണായകമാണ്.

അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ വാരിയബ്ള്‍ ആന്യുറ്റി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (വാലിക്)യും, അമേരിക്കന്‍ ബഹുരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോര്‍പ്പറേഷനായ ഫിഡെലിറ്റിയുമാണ് ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികളുടെ മൂല്യത്തില്‍ ഇടിവുണ്ടായതായി വ്യക്തമാക്കുന്നത്. വാലിക് കൈവശം വെക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ഓഹരികളുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞ് 95.84 ഡോളറിന്റേതായി. ഓഗസ്റ്റില്‍ അവസാനിച്ച പാദത്തില്‍ 108.04 ഡോളറായിരുന്നു ഓഹരികളുടെ മൂല്യം കണക്കാക്കിയിരുന്നത്. ഫിഡെലിറ്റി തങ്ങളുടെ ഫ്‌ളിപ്കാര്‍ട്ട് ഓഹരികളുടെ മൂല്യം 3.2 ശതമാനം ഇടിഞ്ഞ് ഒരു ഓഹരിക്ക് 81.55 ഡോളര്‍ എന്ന നിലയിലെത്തിയതായാണ് രേഖപ്പെടുത്തുന്നത്. ഇതോടെ 2015 ജൂലൈയില്‍ 15.2 ബില്യണ്‍ ഡോളറിലെത്തിയ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം 8.7 ബില്യണ്‍ ഡോളറിനും 10.25 ബില്യണ്‍ ഡോളറിനും ഇടയിലേക്ക് കൂപ്പുകുത്തി.

2013ലാണ് വാലികും ഫിഡെലിറ്റിയും ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഓഹസ്റ്റില്‍ ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികളുടെ മൂല്യം 4.1 ശതമാനം കുറച്ചിരുന്നു.

Comments

comments

Categories: Branding