ട്രംപിന്റെ വിജയത്തില്‍ പ്രതികരിച്ച് കായിക താരങ്ങള്‍

ട്രംപിന്റെ വിജയത്തില്‍ പ്രതികരിച്ച് കായിക താരങ്ങള്‍

 

ന്യൂഡല്‍ഹി: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനെ അട്ടിമിറിച്ച് റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതില്‍ പ്രതികരിച്ച് കായിക താരങ്ങള്‍.

സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ട്രംപിന്റെ വിജയം എന്നാണ് ഇംഗ്ലണ്ട് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. വിജയം അവിശ്വസനീയമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഫാഫ് ഡുപ്ലെസിസ് അഭിപ്രായപ്പെട്ടത്.

ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ ഇസാ ഗുഹയും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തില്‍ അതൃപ്തി അറിയിച്ചു. അതേസമയം, പ്രതികരിക്കുന്നില്ല എന്നാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ട്വീറ്റ് ചെയ്തത്.

Comments

comments

Categories: Sports