നെയ്മര്‍ക്കും ബാഴ്‌സയ്ക്കുമെതിരെ കോടതി നോട്ടീസ്

നെയ്മര്‍ക്കും ബാഴ്‌സയ്ക്കുമെതിരെ കോടതി നോട്ടീസ്

 

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മര്‍ക്കും അദ്ദേഹം അംഗമായ ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയ്ക്കുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കോടതിയുടെ നോട്ടീസ്. മുന്‍ ക്ലബായ സാന്റോസില്‍ നിന്നും നെയ്മര്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയില്‍ ചേര്‍ന്നപ്പോള്‍ ലഭിക്കേണ്ടിയിരുന്ന കമ്മീഷന്‍ തുക നല്‍കിയില്ലെന്ന പരാതിയിന്മേലാണ് കോടതി നടപടി.

നെയ്മറുടെ ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ നടത്തിയിരുന്ന ബ്രസീലിലെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഡിഐഎസാണ് സൂപ്പര്‍ താരത്തിനും ബാഴ്‌സലോണ ക്ലബിനുമെതിരെ പരാതി നല്‍കിയത്. കേസിന്റെ വിചാരണയ്ക്ക് വിധേയനാകണമെന്നാണ് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നെയ്മറുടെ മാതാപിതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയെന്ന മുന്‍ ക്ലബ് സാന്റോസിന്റെ അധികൃതര്‍ നല്‍കിയ പരാതിയും നെയ്മര്‍ക്കെതിരെ അന്വേഷണ പരിതിയിലാണ്. നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ ഡെ സില്‍വയും മാതാവ് നദിന്‍ ഗോണ്‍കാല്‍വസും സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളായിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

അതേസമയം, പരാതിക്കാരായ കമ്പനിക്ക് കേസുമായി തുടരണോ അല്ലെങ്കില്‍ പിന്‍വലിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാഴ്‌സലോണ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിനിലെ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*