ധോണി 2019 വരെ ക്യാപ്റ്റനായി തുടരണമെന്ന് സെലക്ടര്‍മാര്‍

ധോണി 2019 വരെ ക്യാപ്റ്റനായി തുടരണമെന്ന് സെലക്ടര്‍മാര്‍

 

മുംബൈ: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് വരെ തല്‍സ്ഥാനത്ത് തുടരണമെന്ന് സെലക്ടര്‍മാര്‍. നിലവിലെ സാഹചര്യത്തില്‍ ധോണിയെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടീം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

യുവതാരങ്ങളുടേതുപോലുള്ള തികഞ്ഞ കായികക്ഷമതയോടെയാണ് ധോണി ഇപ്പോഴും കളിക്കുന്നതെന്നും പ്രായം ധോണിയുടെ പ്രകടനത്തേയോ ആവേശത്തേയോ ബാധിച്ചിട്ടില്ലെന്നും സെലക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളിലെയും നായകസ്ഥാനം ഏല്‍പ്പിക്കണമെന്ന് മുമ്പ് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് സെലക്ഷന്‍ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.

Comments

comments

Categories: Sports, Trending