സാംസങ് ‘മൈ ഗാലക്‌സി’ ആപ്പ് അവതരിപ്പിച്ചു

സാംസങ് ‘മൈ ഗാലക്‌സി’ ആപ്പ് അവതരിപ്പിച്ചു

 
കൊച്ചി: സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ ‘മൈ ഗാലക്‌സി’ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി സാംസങ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സാംസങ് സെഡ്3 സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമായി അവതരിപ്പിച്ച ‘മൈ ഗാലക്‌സി’ ആപ്പ് 10 മില്യണിലധികം ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്.

വീഡിയോ, പാട്ടുകള്‍, ഗെയ്മുകള്‍, സിനിമ, മൊബീല്‍ റീചാര്‍ജ്, ബില്‍ പേയ്‌മെന്റ്, ട്രാവല്‍, ഹോട്ടല്‍, സാംസങ് കെയര്‍ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളും ‘മൈ ഗാലക്‌സി’ ആപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി മൊബീല്‍ഫോണിന്റെ മെമ്മറിയിലുള്ള ഓവര്‍ലോഡിനെ നിയന്ത്രിക്കാനും സഹായിക്കുമെന്നതാണ് സാംസങ് മൈ ഗാലക്‌സി ആപ്പിന്റെ സവിശേഷത.

Comments

comments

Categories: Branding