ഫെറോ അലോയിസ് മേഖലയെ പിന്നോട്ടടിച്ച് മാംഗനീസിന്റെ വില വര്‍ധന

ഫെറോ അലോയിസ് മേഖലയെ പിന്നോട്ടടിച്ച് മാംഗനീസിന്റെ വില വര്‍ധന

കൊല്‍ക്കത്ത: മൂന്നു- നാലു മാസത്തിനിടെ മാംഗനീസ് അയിരിന്റെ വില രണ്ടിരട്ടി വര്‍ധിച്ചത് രാജ്യത്തെ ഫെറോ അലോയിസ് (മാംഗനീസ്, അലുമിനിയം, സിലിക്കണ്‍ ഇവയില്‍ ഏതെങ്കിലുമൊന്നോ രണ്ടോ ഘടകങ്ങള്‍ അധികമായി ചേര്‍ന്ന ഇരുമ്പയരുകള്‍ )സെക്റ്ററിന് വെല്ലുവിളി തീര്‍ക്കുന്നു. സ്റ്റീല്‍ നിര്‍മാണത്തിലെ പ്രധാന ഘടകമാണ് ഫെറോ അലോയിസ്.

സമീപ കാലത്ത് വളരെ കുറച്ച് ഇരുമ്പയിര് ഖനികള്‍ മാത്രമേ പ്രവര്‍ത്തനമാരംഭിച്ചിരുന്നുള്ളു. ഈ സാഹചര്യത്തില്‍ സ്റ്റീല്‍ വ്യവസായ മേഖലയുടെ
70 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇരുമ്പയിരിനെയാണ് ആശ്രയിക്കുന്നത്. മാംഗനീസ് അയിരിന്റെ വില ഉയരുന്നത് പ്രധാനമായും സ്റ്റീല്‍ കമ്പനികളുടെ വികസനത്തെ സാരമായി ബാധിക്കും. ഒരു ടണ്‍ സ്റ്റീലില്‍ ഏകദേശം 6 കിലോ ഗ്രാം മാംഗനീസ് അയിര് അടങ്ങിയിട്ടുണ്ട്. അതിനൊപ്പം ചുട്ട കല്‍ക്കരിയുടെ വില 80 ശതമാനം വര്‍ധിച്ചതും സ്റ്റീല്‍ വ്യവസായ മേഖലയെ പിന്നോട്ടടിക്കുന്നു. അതേസമയം,
ഉല്‍പ്പാദന ചെലവ് ഉയരുമ്പോഴും ഫെറോ അലോയിസിന്റെ വില 30 ശതമാനത്തോളമേ വര്‍ധിക്കുന്നുള്ളുവെന്നതും മറ്റൊരു പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ചെറുകിട ഇരുമ്പയിര് യൂണിറ്റുകള്‍ അടച്ചുപൂട്ടലിന്റെയോ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തേണ്ടയോ അവസ്ഥയിലാണ്. അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്യും. 3.5 മില്ല്യണ്‍ ടണ്‍ ശേഷിയുള്ള ആഭ്യന്തര മാംഗനീസ് അയിര് വ്യവസായം നിലവില്‍ 70 ശതമാനം ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കുന്നുണ്ട്. ഇതില്‍ 1.5 മില്ല്യണ്‍ ടണ്‍ ആഭ്യന്തര വില്‍പ്പനയ്ക്കും ഏകദേശം ഒരു മില്ല്യണ്‍ ടണ്‍ കയറ്റുമതിയ്ക്കുമാണ്. ഇരുമ്പയിര് കമ്പനികള്‍ നിലവില്‍ മലേഷ്യയില്‍ നിന്ന് വലിയ അളവില്‍ മാംഗനീസ് അയിര് ഇറക്കുമതി ചെയ്യുകയാണ്. സ്വതന്ത്ര വ്യാപാര കരാര്‍ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്റ്റിഎ) നിലവിലുള്ളതിനാല്‍ അവയ്ക്ക് ഇറക്കുമതി തീരുവ ചുമത്തുന്നില്ല. ഇതും ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളില്‍പ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന അയിരിന് തീരുവ ചുമത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് മാംഗനീസ് അയിരിന്റെ പ്രമുഖ ഉല്‍പ്പാദകരായ മെയ്‌തോണ്‍ അലോയിസ് ലിമിറ്റഡ് എംഡി എസ് സി അഗര്‍വാല പറഞ്ഞു.

Comments

comments

Categories: Business & Economy