മൊബീല്‍ അഡ്വര്‍ടൈസിംഗ് കരുത്താര്‍ജിക്കുന്നു

മൊബീല്‍ അഡ്വര്‍ടൈസിംഗ് കരുത്താര്‍ജിക്കുന്നു

 

ഇന്ത്യയിലെ അഡ്വടൈസര്‍മാര്‍ മൊബീല്‍ അഡ്വടൈസിംഗിനു മാത്രമായി 4,200 കോടി രൂപ ചെലവാക്കുന്നതായാണ് നിലവിലെ കണക്കുകള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ വന്‍ കടന്നുകയറ്റം മൊബീല്‍ വഴിയുള്ള പരസ്യപ്രചാരണത്തിനായുള്ള ചെലവിടല്‍ ഇനിയും കൂട്ടും. പഠനങ്ങള്‍ പ്രകാരം മൊബീല്‍ പരസ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ 2020 ആകുമ്പോഴേക്കും 10,000 കോടി രൂപയിലെത്തും.

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കു വൈഫൈ സംവിധാനം വ്യാപിക്കുന്നതും 3ജി, 4ജി ശൃംഖലകള്‍ ശക്തിപ്പെടുന്നതും മൊബീല്‍ വഴിയുള്ള കണ്ടന്റ് ബിസിനസിന കരുത്ത് പകരുന്നുണ്ട്. കണ്ടന്റ് സംബന്ധമായുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ വന്ന മാറ്റമാണ് ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചത്. ഇന്ന് മിക്കവരും എന്തെങ്കിലും സര്‍ച്ച് ചെയ്യണമെങ്കിലോ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിലോ എല്ലാം മൊബീല്‍ ഫോണിനെയാണ് ആശ്രയിക്കുന്നത്. മൊബീലിനെക്കൂടി തങ്ങളുടെ മാര്‍ക്കറ്റിംഗ് മിക്‌സില്‍ ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ തയാറാകണം. മൊബീല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍ ഇപ്പോള്‍ സാധാരണമാണെങ്കിലും ഉപഭോക്താക്കളുടെ വാങ്ങല്‍ സ്വഭാവം അനുസരിച്ച് മൊബീല്‍ പരസ്യങ്ങള്‍ പ്ലേസ് ചെയ്യപ്പെടേണ്ടതുണ്ട്.

Comments

comments

Categories: Editorial