മീഡിയാ ഹാന്‍ഡ് ബുക്ക് 2017: പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം

മീഡിയാ ഹാന്‍ഡ് ബുക്ക് 2017: പേര് ചേര്‍ക്കുന്നതിന്  അപേക്ഷിക്കാം

 

തിരുവനന്തപുരം: 2017ലെ മീഡിയ ഹാന്‍ഡ് ബുക്കില്‍ പേര് ചേര്‍ക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. പിആര്‍ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ നവംബര്‍ 19 വരെ അതത് ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. പിആര്‍ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് ബ്യൂറോ ചീഫ്/ ന്യൂസ് എഡിറ്റര്‍/ ചീഫ് എഡിറ്റര്‍ അംഗീകരിച്ച് ഒപ്പും സീലും പതിച്ചു നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പട്ടിക മാത്രമേ സ്വീകരിക്കുകയുള്ളു. മാധ്യമ സ്ഥാപനത്തിന്റെ പേര്, വിലാസം, ഇ മെയില്‍, ഓഫീസ്/ഫാക്സ് നമ്പര്‍ എന്നിവ നല്‍കാം. സര്‍ക്കാര്‍/പിആര്‍ഡി. മീഡിയ ലിസ്റ്റിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളിലെയും ബ്യൂറോ, എഡിറ്റോറിയല്‍ വിഭാഗങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ പേരും വിവരങ്ങളും (മാധ്യമ പ്രവര്‍ത്തകരുടെ പേര്, തസ്തിക, ഇ മെയില്‍, മൊബീല്‍ ഫോണ്‍ നമ്പര്‍) ഉള്‍പ്പെടുത്താം.

ഉള്‍പ്പെടുത്തേണ്ടവരുടെ മാത്രം വിവരങ്ങള്‍ ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാന്‍ അതത് സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ഏകാംഗ ബ്യൂറോ ജീവനക്കാരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടികയില്‍ അതത് ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാരുടെ തീരുമാനം അന്തിമമായിരിക്കും. നവംബര്‍ 21 മുതല്‍ 23 വരെ ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസുകളില്‍ കരട് ലിസ്റ്റ് പരിശോധിക്കാനും പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും അവസരമുണ്ടാകും. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. പരാതിയുള്ളവര്‍ അതത് ജില്ല ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം. പരാതി പരിശോധന, തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയുടെ പൂര്‍ണ ചുമതല അതത് ജില്ല ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസുകള്‍ മുഖേനയല്ലാത്ത ഒരപേക്ഷയും പരിഗണിക്കുന്നതല്ല. സംശയനിവാരണത്തിന് അതത് ജില്ല ഓഫീസുകളില്‍ ബന്ധപ്പെടാം. ഇതു സംബന്ധിച്ച പൊതുനിര്‍ദേശങ്ങള്‍ പിആര്‍ഡി വെബ്സൈറ്റില്‍ ലഭിക്കും.

Comments

comments

Categories: Branding