കൊച്ചി മെട്രോ: രണ്ടാം ഘട്ടം അടുത്ത വര്‍ഷമാദ്യം ആരംഭിക്കും

കൊച്ചി മെട്രോ:  രണ്ടാം ഘട്ടം അടുത്ത വര്‍ഷമാദ്യം ആരംഭിക്കും

 

കൊച്ചി: കൊച്ചി മെട്രോ റെയ്ല്‍ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷമാദ്യം ആരംഭിക്കും. കാക്കനാടേക്കു കൂടി മെട്രോ ദീര്‍ഘിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. ഫ്രഞ്ച് ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍കായ്‌സ് ഡി ഡെവലപ്‌മെന്റ്(എഎഫ്ഡി) മെട്രോ പദ്ധതിക്കായി സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മെട്രോയ്ക്കായി എഎഫ്ഡി 2,61 കോടിയുടെ വായ്പ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, നഗര പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള യുണിഫൈഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായി കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡിന്(കെഎംംആര്‍എല്‍) വേറെ 161 കോടി രൂപ കൂടി ആവശ്യമുണ്ട്. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്കായി 50 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു. ഇന്ത്യന്‍-ഫ്രഞ്ച് സര്‍ക്കാരുകള്‍ തമ്മില്‍ ഇന്നും നാളെയും പാരീസില്‍ നടക്കുന്ന ചര്‍ച്ചകളിലും കൊച്ചി മെട്രോ വിഷയമാകും.

Comments

comments

Categories: Branding