കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

 

കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖല ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതി (2015-2019) ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായസംഘങ്ങള്‍ക്കോ, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം.

പാട്ടവ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2017 ജനുവരി 15-ന് മുമ്പായി എറണാകുളം ഓഫീസില്‍ ലഭിക്കണം. വിലാസം റീജിയണല്‍ എക്സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സിസിഷ42/110 ഇവിആര്‍എ ലെയിന്‍-രണ്ട്, വെണ്ണല ഗവ:ഹൈസ്‌കൂള്‍ റോഡ്, വെണ്ണല.പി.ഒ, കൊച്ചി-28. കൂടുതല്‍ വിവരങ്ങള്‍ക്ക്. 0484-2805479

Comments

comments

Categories: Branding