ജസ്റ്റ്‌റൈഡ് 30 ലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി

ജസ്റ്റ്‌റൈഡ് 30 ലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി

 
ബെംഗളൂരു: ഓണ്‍ലൈന്‍ കാര്‍ റെന്റല്‍ പ്ലാറ്റ്‌ഫോമായ ജസ്റ്റ്‌റൈഡ് മുപ്പത് ലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി. ആഗോള നിക്ഷേപക സ്ഥാപനമായ വൈ കോംബിനേറ്ററില്‍ നിന്നാണ് സാമ്പത്തിക സമാഹരണം ജസ്റ്റ് ഡ്രൈവ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂസ വെഞ്ച്വേഴ്‌സ്, കിമാ വെഞ്ച്വേഴ്‌സ്, അക്‌സാന്‍ വെഞ്ച്വേഴ്‌സ്, ലണ്ടനിലെ എസ്‌സിഎം ഹോള്‍ഡിംഗ്‌സ്, ജപ്പാനിലെ ഐടി ഫാം മുതലായവരും നിക്ഷേപത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ജസ്റ്റ് റൈഡിന്റെ കാര്‍ പങ്കിടല്‍ പ്ലാറ്റ്‌ഫോമുകളായ ജസ്റ്റ്കണക്റ്റ്, യാബ്ബെര്‍ മുതലായവ ശക്തിപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സഹ സ്ഥാപകനായ അലോക് മിത്തല്‍, നിരാജ് സിംഗ്, നികുന്‍ജ് ജെയ്ന്‍, സിഷാന്‍ ഹയാത്ത്, പുനീത് കെ ഗോയല്‍, അനിരുദ്ധ് ദമാനി, രോഹിത് ചോഖന്‍, പലാശ് വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നായി 10 ലക്ഷം ഡോളര്‍ ജസ്റ്റ് റൈഡ് സമാഹരിച്ചിരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം ജനതയ്ക്കും സ്വന്തമായി കാറില്ല എന്നത് വാഹനം വാടകയ്ക്കു നല്‍കുന്ന വിപണി പ്രവര്‍ത്തനങ്ങള്‍ക്കു അനുകൂലമായ ഘടകമാണെന്ന് ജസ്റ്റ്‌റൈഡ് സിഇഒ ആശ്വര്യ സിംഗ് അഭിപ്രായപ്പെട്ടു. മുംബൈ, പൂനെ, ബെംഗളൂരു നഗരങ്ങളിലായി 150,000 ഉപയോക്താക്കളാണ് ജസ്റ്റ് റൈഡിനുള്ളത്. ജസ്റ്റ്‌റൈഡിന്റെ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന ഏകദേശം 35 ലക്ഷം ഡോളറാണ്. പ്രതിമാസ വരുമാന വര്‍ധനയിലും 40 ശതമാനം വളര്‍ച്ച ജസ്റ്റ്‌റൈഡിനു ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 15 ലക്ഷം ഡോളറിന്റെ വരുമാനമായിരുന്നു. അടുത്ത വര്‍ഷമാകുമ്പോഴേക്കും വരുമാനത്തില്‍ നാലു മടങ്ങിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy