സ്റ്റാര്‍ട്ടപ്പുകള്‍ക്കു പിന്തുണയുമായി ഇവി കാംപും എയര്‍ബസ് ബിസ്‌ലാബും

സ്റ്റാര്‍ട്ടപ്പുകള്‍ക്കു പിന്തുണയുമായി ഇവി കാംപും എയര്‍ബസ് ബിസ്‌ലാബും

 

ന്യൂഡെല്‍ഹി: ഇവി കാപ് വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഇവി കാംപും എയര്‍ബസ് ബിസ്‌ലാബും സംയുക്തമായി ബെംഗളൂരുവില്‍ വച്ചു സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, വിതരണശൃംഖല, ഡാറ്റ അനലിറ്റിക്‌സ്, ഡ്രോണ്‍ നിര്‍മാണം, വ്യോമയാന ഉല്‍പ്പന്നങ്ങളും സേവനങ്ങളും മുതലയാ വിഷയങ്ങളില്‍ ആവശ്യമായ പിന്തുണ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നത്.

സ്റ്റാര്‍ട്ടപ്പ കമ്പനികള്‍ നൂതനാശയങ്ങളുമായി തങ്ങളുമായി സഹകരിക്കുമെന്നും വ്യോമയാന മേഖലയിലെ ലോകത്തെ മുന്‍നിര കമ്പനിയായ എയര്‍ബസ് പ്രതീക്ഷിക്കുന്നു. മേല്‍പ്പറഞ്ഞ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമുണ്ടെന്നാണ് എയര്‍ബസ് വിശ്വസിക്കുന്നത്.

എയര്‍ബസ് കമ്പനിയിലേക്ക് പുറമേ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ആശയങ്ങള്‍ എത്തിക്കുന്നതിനായി രൂപം നല്‍കിയിട്ടുള്ള സ്ഥാപനമാണ് എയര്‍ബസ് ബിസ്‌ലാബെന്ന് സ്ഥാപനത്തിന്റെ തലവനായ ബ്രൂണോ ഗ്വിറ്റിയെറെസ് ചൂണ്ടിക്കാട്ടി. 2015ല്‍ ഫ്രാന്‍സിലാണ് ആദ്യ ബിസ് ലാബിനു രൂപം നല്‍കിയത്. അതിനു ശേഷം ഹാംബര്‍ഗ്, ജര്‍മനി, ബെഗളൂരു എന്നിവിടങ്ങളില്‍ മൂന്നു സ്ഥാപനങ്ങള്‍ കൂടി ആരംഭിച്ചു.

ദൈനംദിന ജീവിതത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് സംരംഭകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇവി കാംപ് പ്രസിഡന്റ് അഞ്ജു ഗുപ്ത പറഞ്ഞു.

Comments

comments

Categories: Entrepreneurship